അഞ്ചുവയസുകാരിക്കു പീഡനം: എഴുപത്തിയാറുകാരന് ഏഴുവര്‍ഷം തടവ്
തലശ്ശേരി: കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ അഞ്ചുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ എഴുപത്തിയാറുകാരനെ തലശ്ശേരി അഡിഷനല്‍ ജില്ലാ സെഷന്‍സ് (ഒന്ന്) കോടതി ഏഴുവര്‍ഷം കഠിന തടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ചൊക്ലി പുല്ലൂക്കരയിലെ വട്ടപ്പറമ്പത്ത് വീട്ടില്‍ ബാലകൃഷ്ണക്കുറുപ്പിനെയാണു ജഡ്ജി ശ്രീകല സുരേഷ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം കൂടി അധിക തടവ് അനുഭവിക്കണം.
2012 നവംബര്‍ 12നായിരുന്നു കേസിനാസ്പദമായ സംഭവം. പെരിങ്ങത്തൂര്‍ ബാലനാണ്ടി പീടികയിലെ കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ പിഞ്ചുബാലികയെയാണു പ്രതി പീഡിപ്പിച്ചത്. കടയുടമ സംഭവസമയം സമീപത്തെ വീട്ടില്‍ ഉച്ചഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു. ഈസമയം ബാലകൃഷ്ണക്കുറുപ്പിനെ കടയിലിരുത്തിയാണു കടയുടമ വീട്ടിലേക്കു പോയത്. ഇതിനിടെ കടയിലെത്തിയ അഞ്ചുവയസുകാരിയെ മിഠായി തരാമെന്നു പറഞ്ഞ് കടയ്ക്കകത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു പരാതി. കുട്ടിയുടെ മാതാവിന്റെ പരാതിയിലായിരുന്നു ചൊക്ലി പൊലിസ് കേസെടുത്തത്. പ്രോസിക്യൂഷനുവേണ്ടി അഡിഷനല്‍ പ്രോസിക്യൂട്ടര്‍ എ.ജെ ജോണ്‍സണ്‍ ഹാജരായി. പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."