അടിമാലി പഞ്ചായത്ത് ഗ്രാമസഭ ഇന്നുമുതല്‍
അടിമാലി: അടിമാലി ഗ്രാമ പഞ്ചായത്തിന്റെ 2016-17 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനും സമഗ്ര ശുചിത്വ പദ്ധതി സന്ദേശം നല്‍കുന്നതിനുമുള്ള ഗ്രാമസഭകള്‍ ഇന്ന് മുതല്‍ ആരംഭിക്കും.
ഇന്ന് രാവിലെ 11 ന് 7-ാം വാര്‍ഡ് ഗ്രാമസഭ അടിമാലി എസ് എന്‍ ഡി പി സ്‌കൂളില്‍ നടക്കും. നാളെ രാവിലെ 11 ന് രണ്ടാം വാര്‍ഡ് ഗ്രാമസഭ പടിക്കപ്പ് സാംസ്‌കാരിക നിലയത്തിലും, 14-ാം വാര്‍ഡ് ഗ്രാമസഭ പഞ്ചായത്ത് ടൗണ്‍ഹാളിലും, 21-ാം വാര്‍ഡ് ഗ്രാമസഭ 10 ാം മൈല്‍ മദ്രസ ഹാളിലും, ഉച്ചക്ക് 2 ന് 11 ാം വാര്‍ഡ് ഗ്രാമസഭ പഞ്ചായത്ത് ടൗണ്‍ഹാളിലും ചേരും.
18 ന് രാവിലെ 11 ന് ഒന്നാം വാര്‍ഡ് ഗ്രാമസഭ പഴംപിള്ളിച്ചാല്‍ സാംസ്‌കാരിക നിലയത്തിലും, 8-ാം വാര്‍ഡ് ഗ്രാമസഭ പഞ്ചായത്ത് ടൗണ്‍ഹാളിലും, 18-ാം വാര്‍ഡ് ഗ്രാമസഭ ഇരുമ്പുപാലം എ റ്റി സി ഓഡിറ്റോറിയത്തിലും,12 ാം വാര്‍ഡ് ഗ്രാമസഭ 200 ഏക്കര്‍ കമ്മ്യൂണിറ്റിഹാളിലും നടക്കും. 10-ാം വാര്‍ഡ് ഗ്രാമസഭ അന്നേ ദിവസം ഉച്ചക്ക് 2 ന് പഞ്ചായത്ത് ടൗണ്‍ഹാളിലും ചേരും.
മൂന്നാം വാര്‍ഡ് ഗ്രാമസഭ 19 ന് രാവിലെ 11 ന് ചിലിത്തോട് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. 4-ാം വാര്‍ഡ് ഗ്രാമസഭ 20 ന് രാവിലെ 11 ന് പടിക്കപ്പ് സാംസ്‌കാരിക നിലയത്തില്‍ ചേരും. 22 ന് രാവിലെ 11 ന് 9-ാം വാര്‍ഡ് ഗ്രാമസഭ പഞ്ചായയത്ത് ടൗണ്‍ഹാളിലും, 13-ാം വാര്‍ഡ് ഗ്രാമസഭ സെന്റ് തോമസ് സ്‌കൂളിലും, 19-ാം വാര്‍ഡ് ഗ്രാമസഭ ദേവിയാര്‍ സ്‌കൂളിലും, 20-ാം വാര്‍ഡ് ഗ്രാമസഭ കാഞ്ഞിരവേലി കമ്മ്യൂണിറ്റി ഹാളിലും ഉച്ചക്ക് 2 ന് 5-ാം വാര്‍ഡ് ഗ്രാമസഭ പതിനാലാംമൈല്‍ സാംസ്‌കാരിക നിലയത്തിലും 6-ാം വാര്‍ഡ് ഗ്രാമസഭ അസ്സിസി സ്‌കൂളിലും ചേരും. 23 ന് രാവിലെ 11 ന് 16-ാം വാര്‍ഡ് ഗ്രാമസഭയും ഉച്ചക്ക് 2 ന് 15-ാം വാര്‍ഡ് ഗ്രാമസഭയും അടിമാലി വിശ്വദീപ്തി സ്‌കൂളില്‍ ചേരും. 17-ാം വാര്‍ഡ് ഗ്രാമസഭ അന്നേ ദിവസം ഉച്ചക്ക് മച്ചിപ്ലാവ് സ്‌കൂളിലും ചേരും.
ബന്ധപ്പെട്ടവര്‍ കൃത്യസമയത്ത് ഗ്രാമസഭകളില്‍ എത്തണമെന്ന് പ്രസിഡന്റ് സ്മിത മുനിസ്വാമി, സെക്രട്ടറി കെ എന്‍ സഹജന്‍ അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."