ദേശീയപാതയില്‍ കൂമ്പന്‍പാറയില്‍ റോഡിടിഞ്ഞ് വീണ്ടും അപകടാവസ്ഥയില്‍
അടിമാലി: കൊച്ചി - ധനുഷ്ക്കോടി ദേശീയപാതയില്‍ അടിമാലിക്ക് സമീപം കൂമ്പന്‍പാറയില്‍ റോഡ് വീണ്ടും ഇടിഞ്ഞ ് അപകടാവസ്ഥയിലായി. റോഡിന്റെ അരിക് ചെറിയ രീതിയില്‍ ഇടിഞ്ഞിട്ട് നാളുകളേറേയായിരുന്നു.
കഴിഞ്ഞ ദിവസം പുനര്‍ നിര്‍മ്മാണത്തിനായി മണ്ണെടുത്തതോടെ കല്കെട്ടിടിഞ്ഞ് കൂടുതല്‍ അപകടാവസ്ഥയിലാവുകയായിരുന്നു. അറ്റകുറ്റപണികള്‍ നടത്താന്‍ വൈകിയതാണ് വീണ്ടും റോഡ് ഇടിയാന്‍ കാരണം. ദിവസേന ആയിരകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. മൂന്നാറിലേക്കുള്ള പ്രധാന പാതയാണിത്.
ആറ് മാസത്തോളമായി റോഡ് അപകടാവസ്ഥയിലായിട്ട്. റിബണ്വലിച്ച് കെട്ടിയും ടാര്‍ വീപ്പ നിരത്തിയും നിസാരവല്‍ക്കരിക്കാനാണ് ദേശീയപാത അധികൃതര്‍ ഇതുവരെ ശ്രമിച്ചത്. ഇപ്പോള്‍ റോഡില്‍ വന്വിള്ളല് കൂടി ഉണ്ടായിട്ടുണ്ട്.
ഇത് വന്‍ അപകടം ക്ഷണിച്ച് വരുത്തും. പണികള്‍ പൂര്‍ത്തിയാകാന്‍ താമസം നേരിടുന്നതോടെ റോഡ് പൂര്‍ണ്ണമായും തകര്‍ന്ന് ഗതാഗതം തന്നെ നിലയ്ക്കുന്ന അവസ്ഥവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."