ലോധ കമ്മിറ്റി റിപ്പോര്‍ട്ടിനെ സുപ്രിം കോടതിയില്‍ എതിര്‍ക്കുമെന്ന് ബി.സി.സി.ഐ
ന്യൂഡല്‍ഹി: ലോധ കമ്മിറ്റി നിര്‍ദേശങ്ങളെ എതിര്‍ക്കാനുറച്ച് ബി.സി.സി.ഐ. ഇന്നലെ ചേര്‍ന്ന് ബി.സി.സി.ഐ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. തിങ്കളാഴ്ച്ച ആരംഭിക്കുന്ന വാദത്തില്‍ ബോര്‍ഡ് ലോധ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ബുദ്ധിമുട്ടുകളുണ്ടെന്ന് കോടതിയെ അറിയിക്കും. കമ്മിറ്റിയുടെ ചില നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സാങ്കേതിക തടസങ്ങളുണ്ടെന്നും ഇക്കാര്യം ബോര്‍ഡിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ വഴി കോടതിയെ അറിയിക്കുമെന്നും ബി.സി.സി.ഐ സൂചിപ്പിച്ചു.
ബി.സി.സി.ഐയിലെ മുഴുവന്‍ അംഗങ്ങളുടെ യോഗത്തിലാണ് ലോധ കമ്മിറ്റി എതിര്‍ക്കാനുള്ള തീരുമാനമെടുത്തത്. ഒരു സംസ്ഥാനത്തിന് ഒരു വോട്ട്, ഒരു വ്യക്തിക്ക് ഒരു പദവി, പ്രായപരിധി എന്നിവയുടെ കാര്യത്തില്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ഒരു കാരണവശാലും നടപ്പിലാക്കാനാവില്ലെന്നാണ് ബോര്‍ഡിന്റെ നിലപാട്.
അതേസമയം കോടതിയുടെ ഇടപെടല്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയ ഇടപെടലിന് തുല്യമാണെന്നും ഇക്കാരണത്താല്‍ വിലക്ക് വരാന്‍ ഇടയുണ്ടെന്നും ബി.സി.സി.ഐ കോടതിയെ അറിയിക്കും. യോഗത്തില്‍ ത്രിപുര, വിദര്‍ഭ, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള അസോസിയേഷനുകള്‍ ലോധ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ കോടതിയുടെ ഇടപെടല്‍ സര്‍ക്കാര്‍ ഇടപെടലിന് തുല്യമായി കണക്കാക്കി ബി.സി.സി.ഐയെ വിലക്കാന്‍ സാധ്യതയുണ്ടോ എന്ന് പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍ ഐ.സി.സി പ്രസിഡന്റ് ഡേവ് റിച്ചാര്‍ഡ്‌സണിനോട് കത്തിലൂടെ ചോദിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ ഠാക്കൂര്‍ സത്യവാങ്മൂലം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത് ഠാക്കൂറിന് തലവേദനയാണ്. അതോടൊപ്പം ലോധ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിലുള്ള പ്രതിസന്ധികളും കോടതിയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."