HOME
DETAILS

പ്രായത്തെ തോല്‍പ്പിച്ച് ഇന്ത്യന്‍ കരാട്ടെയില്‍ ചരിത്രം കുറിച്ച ജി കൃഷ്ണന്‍ ഓര്‍മയായി

  
backup
October 15 2016 | 20:10 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%a4%e0%b5%8b%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d


പാലാ: പ്രായത്തെ തോല്‍പിച്ച് ഇന്ത്യന്‍ കരാട്ടെയില്‍ ചരിത്രം കുറിച്ച ജി കൃഷ്ണന്‍ ഓര്‍മയായി. പാലാ വെളളപ്പാട് കൊണ്ടാട്ട് കൃഷ്ണന്‍ (86) വാര്‍ദ്ധക്യരോഗത്തെ തുടര്‍ന്നാണ് അന്തരിച്ചത്. 54-മത്തെ വയസ്സില്‍ കരാട്ടെയുടെ ലോകത്ത് എത്തിയ കൃഷ്ണന്‍ 60-മത്തെ വയസില്‍ ബ്ലാക്ക് ബെല്‍റ്റ് നേടി ചരിത്രം കുറിച്ചു. ഈ പ്രായത്തില്‍ ബ്ലാക്ക് ബെല്‍റ്റ് നേടുന്ന ആദ്യ ഇന്ത്യക്കാരനായി അദ്ദേഹം. സുഹൃത്തുക്കളുടെയും ശിഷ്യഗണങ്ങളുടെയും നിറകണ്ണുകളെ സാക്ഷിയാക്കിയാണ് ഓര്‍മ്മകള്‍ ബാക്കിയാക്കി കൃഷ്ണന്‍ യാത്രയായത്.
യൗവ്വനകാലത്ത് തയ്യലും ഡ്രൈവിംഗുമായിരുന്നു കൃഷ്ണന്റെ ഉപജീവനമാര്‍ഗ്ഗം. മദ്ധ്യവയസ്സിലെത്തിയതോടെ ആസ്മരോഗത്തിന് അടിപ്പെട്ടു. തുടര്‍ന്ന് ചികിത്സയും മരുന്നുമായി മാറിയതോടെ പതിവ് ജോലികളില്‍ നിന്ന് പിന്മാറി. തുടര്‍ന്ന് കൃഷിയിലേക്ക് ചേക്കേറി. വിളവെടുപ്പില്‍ നൂറുമേനി കൊയ്‌തെങ്കിലും രേഗം അദ്ദേഹത്തെ വലച്ചിരുന്നു. രോഗത്തെ വകവയ്ക്കാതെ വിയര്‍ത്ത് പണിയെടുത്തെങ്കിലും രാത്രിയായാല്‍ ശ്വാസതടസ്സം വല്ലാതെ വിഷമിപ്പിച്ചിരുന്നു. ഈ സമയത്താണ് 1990 ല്‍ വീടിനടുത്തുളള എന്‍എസ്.എസ് കരയോഗമന്ദിരത്തില്‍ കൊടുംപിടി പനന്താനത്ത് പി.സി തോമസ് എന്ന കരാട്ടെ മാസ്റ്റര്‍ പരിശീലനക്ലാസ്സുകള്‍ ആരംഭിച്ചത്.
കൊച്ചുകുട്ടികളെ പരിശീലിപ്പിക്കുന്ന സ്ഥാപനത്തില്‍ കൃഷ്ണന്‍ പതിവ് സന്ദര്‍ശകനായി. ഇതിനിടെ തോമസ് മാഷുമായി ചങ്ങാത്തത്തിലുമായി. തന്നെ അലട്ടുന്ന രോഗത്തെക്കുറിച്ച് മാസ്റ്ററുമായി പങ്കുവച്ചതോടെ ചില പ്രത്യേക പരിശീലന മുറകളും വ്യായാമവും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ആദ്യം കഠിനമായി തോന്നിയ വ്യായാമം പിന്നീട് ആസ്മയെ അകറ്റുന്നതായി കൃഷ്ണന്‍ തിരിച്ചറിഞ്ഞു. ഇതോടെയാണ് കരാട്ടെയുടെ കൂടുതല്‍ സാധ്യതകളെക്കുറിച്ചും പരിശീലനത്തെക്കുറിച്ചും ചിന്തിച്ചു തുടങ്ങിയത്.
നാലുവര്‍ഷം കൊണ്ട് തന്നെ ബ്ലാക്ക് ബെല്‍റ്റ് പരിശീലനം പൂര്‍ത്തിയാക്കി. പത്ത് സെക്കറ്റില്‍ നൂറ് പഞ്ചായിരുന്നു അമ്മാവന്റെ ശേഷി. ഇത് ഒരു സെക്കന്റില്‍ നൂറ് പഞ്ചാക്കനായിരുന്നുഅദ്ദേഹത്തിന്റെ ശ്രമം. ബ്ലാക്ക് ബെല്‍റ്റ് ടെസ്റ്റിനുളള അധികൃതര്‍ എത്താതിരുന്നതിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളം കാത്തിരിക്കേണ്ടിവന്നു. തുടര്‍ന്ന് 1990ല്‍ ഇന്ത്യന്‍ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച് 60-ാം വയസ്സില്‍ കൃഷ്ണന്‍ കരാട്ടെ ബ്ലാക്ക് ബെല്‍റ്റിന്റെ ഫസ്റ്റ് ഡാന്‍ കരസ്ഥമാക്കി. തൊടുപുഴയിലാണ് ഇന്റര്‍ നാഷണല്‍ ഷോറുന്റിയോ ടെസ്റ്റ് നടന്നത്. ഇതോടെ നാട്ടിലെങ്ങും കൃഷ്ണന് ജാക്കിച്ചാന്‍ എന്നും കരാട്ടെ അമ്മാവന്‍ എന്നും ഓമനപ്പേര് വന്നു. തുടര്‍ന്ന് ബ്ലാക്ക് ബെല്‍റ്റിന്റെ സെക്കഡ് ഡാനും പൂര്‍ത്തിയാക്കി.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു കൃഷ്ണമ്മാവന്‍. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി. നൂറുകണക്കിന് ആളുകളുടെ സാനിദ്ധ്യത്തില്‍ മൃതദ്ദേഹം സംസ്‌കരിച്ചു. നാദസ്വരത്തില്‍ പ്രശസ്തരായ അമ്പലപ്പുഴ സഹോദരന്‍മാരിലെ ഗോപാലകൃഷ്ണപ്പണിക്കറുടെ മകളും കിടങ്ങൂര്‍ എന്‍എസ്എസ് സ്‌കൂളിലെ സംഗീത അധ്യാപികയുമായിരുന്ന റ്റി.ജി മാലതി ഭായ് ആണ് ഭാര്യ. മക്കള്‍: രഞ്ജിനി, രമ, രതി. മരുമക്കള്‍: രാജശേഖരന്‍, വേണുഗോപാല്‍, പ്രസാദ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 days ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 days ago