അഷ്ടമുടിക്കായല്‍ ശുചീകരണത്തിന് ആക്ഷന്‍പ്ലാന്‍ തയാറാക്കും: ജെ. മേഴ്സിക്കുട്ടിയമ്മ
കൊല്ലം: അഷ്ടമുടിക്കായലിന്റെ നവീകരണത്തിന് ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി ആക്ഷന്‍പ്ലാന്‍ തയാറാക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിന്റെ സ്വാഗസംഘം ഓഫിസ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കായല്‍ മലിനമാക്കുന്ന സ്വകാര്യ ആശുപത്രികള്‍ക്ക് നോട്ടീസ് നല്‍കും. ഹോട്ടലുകള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ തുടങ്ങി കായലിനെ മലിനമാക്കുന്നവര്‍ക്കെതിരേ കര്‍ശനമായ നടപടി സ്വീകരിക്കും.
ഇതുസംബന്ധിച്ച് 22 ന് പ്രത്യേകം യോഗം വിളിച്ചു ചേര്‍ക്കുമെന്നും ലോകശ്രദ്ധയാകര്‍ഷിച്ച പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് സര്‍ക്കാരിന്റെ എല്ലാ സഹായവുമുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
എന്‍.കെ പ്രേമചന്ദ്രന് എം.പി അധ്യക്ഷനായി. എം നൗഷാദ് എം.എല്‍.എ, മേയര്‍ വി രാജേന്ദ്രബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, കെ.സി രാജന്, എ യൂനുസ് കുഞ്ഞ്, ശ്യാംകുമാര്‍, ഡോ. ബി.എ രാജാകൃഷ്ണന്, എ.ഡി.എം ഐ അബ്ദുല്‍ സലാം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."