വോട്ടര്‍ പട്ടിക പേര് പരിശോധന ഇന്ന്; വേണ്ടത്ര പ്രചരണം നല്‍കിയില്ലെന്ന് പരാതി
മട്ടാഞ്ചേരി: വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യുന്നതില്‍ പരാതി ബോധിപ്പിക്കുന്നതില്‍ ഇന്ന് ബൂത്ത്തല സിറ്റിങ്ങ് നടക്കും. മുന്‍കൂട്ടി പൊതു ജനത്തെ അറിയിക്കാതെയും വേണ്ടത്ര സമയം നല്‍കാതെയുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ പട്ടിക പരിശോധന പ്രവര്‍ത്തനം നടത്തുന്നതെന്ന് പരാതി ഉയര്‍ന്നു കഴിഞ്ഞു. ശനിയാഴ്ചയാണ് രാഷ്ട്രീയ കക്ഷി ഏജന്റ് മാര്‍ക്ക് പേരുകള്‍ നീക്കം ചെയ്യുന്നതടക്കമുള്ള രേഖകള്‍ നല്‍കിയത്.പലയിടങ്ങളിലും 80 സമ്മതിദായകരുടെ പേരുകള്‍ വരെ നീക്കം ചെയ്തിട്ടുണ്ട്.ഇതിന്മേലുള്ള പരിശോധനയാണ് ഞായറാഴ്ച നടക്കുക.
മരണപ്പെട്ടവര്‍, സ്ഥലം മാറിയവര്‍ ഒന്നില്‍ കടുതല്‍ ഇടങ്ങളില്‍ വോട്ടുള്ളവര്‍ തുടങ്ങി വിവിധ കാരണങ്ങളാല്‍ പേര് നീക്കം ചെയ്ത പരിശോധനയാണ് ഇന്ന് നടക്കുന്നത്. വോട്ടര്‍മാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടി ഏജന്റ മാര്‍ക്കും അതാത് ബുത്തു കളിലെത്തി ബി.എല്‍.ഓ ഉദ്യോഗസ്ഥര്‍ വഴി പട്ടിക പരിശോധിക്കാം. ഒഴിവാക്കിയ പേരുകളില്‍ പരാതിയുമുന്നയിക്കാം. ഞായറാഴ്ച പരാതി ഉന്നയിച്ചില്ലെങ്കില്‍ പേരുകള്‍ നീക്കം ചെയ്തത് ശരിവെച്ച് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കും. സമയം നല്‍കാതെയും മുന്നറിയിപ്പുമില്ലാതെയുമുള്ള വോട്ടര്‍ പട്ടിക പേര് നീക്കം ചെയ്യുന്ന പ്രവര്‍ത്തനത്തില്‍ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."