കേരളാ കോണ്‍ഗ്രസ് ധര്‍ണ നടത്തി
പേരാമ്പ്ര: കസ്തൂരി രംഗന് വിഷയത്തില്‍ മുന്‍പ് സമരം നടത്തിയ സി.പി.എം. അധികാരം കിട്ടിയപ്പോള്‍ കര്‍ഷക വിരുദ്ധ നിലപാട് കൈക്കൊള്ളുന്നത് ഇരട്ടതാപ്പാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.മുഹമ്മദ് ഇക്ബാല്‍.
പാര്‍ട്ടി സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം പേരാമ്പ്ര നിയോജക മണ്ഡലം കമ്മിററിയുടെ നേതൃത്വത്തില്‍ ചെമ്പനോടയില്‍ നടത്തിയ കൂട്ടധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീധരന് മുതുവണ്ണാച്ച അദ്ധ്യക്ഷത വഹിച്ചു.
ബേബി കാപ്പുകാട്ടില്‍,സുരേന്ദ്രന് പാലേരി, ഡെയ്സി ജോസഫ്, അഡ്വ.ജയ്സന് ജോസഫ്, ജോസ് തോട്ടുപുറം, കെ.കെ.അബ്ദുള്ള, മത്തായി ചുണ്ടേല്‍, കുട്ടിയച്ചന്‍ കാഞ്ഞിരത്തിങ്കല്‍, സെബാസ്റ്റ്യന്‍ പുഞ്ചാക്കുന്നേല്‍, തോമസ് തൂങ്കുഴി, വിജയകുമാര്‍ ചെറുപിള്ളേട്ട് സംസാരിച്ചു.
സാബു പുളിക്കല്‍, ഏലിക്കുട്ടി വീട്ടിയാങ്കല്‍, ചാക്കോ മുളങ്ങോത്ര, ഫ്രാന്‍സീസ് കളപ്പുര, ചാക്കോ ഇടമന, ജോസി നെടുംപറമ്പില്‍, ബോബി ഓസ്റ്റിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."