HOME
DETAILS
MAL
കേരളം ഇന്ത്യയിലെ നമ്പര്‍ വണ്‍ സംസ്ഥാനമെന്ന് സീതാറാം യെച്ചൂരി
backup
May 13 2016 | 08:05 AM
തിരുവനന്തപുരം: കേരളം ഇന്ത്യയിലെ നമ്പര്‍ വണ്‍ സംസ്ഥാനമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോദിയുടെ ഗുജറാത്ത് വളര്‍ച്ചയുടെ കാര്യത്തില്‍ 12-ാം സ്ഥാനത്താണെന്നും യെച്ചൂരി വ്യക്തമാക്കി. ഒരു ചാനലുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍.ഡി.എഫിന്റെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ അമിത്ഷാ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സ്വാഭാവികമായും മുഖ്യമന്ത്രിയെ കണ്ടെത്തുമെന്നും അമിത്ഷായുടെ വിമര്‍ശനത്തിനു മറുപടിയായി യെച്ചൂരി പറഞ്ഞു. വി.എസിനെ ഉയര്‍ത്തിപ്പിടിച്ച് വോട്ടുവാങ്ങി പിണറായിയെ മുഖ്യമന്ത്രിയാക്കി ജനങ്ങളെ പറ്റിക്കാനാണ് എല്‍.ഡി.എഫിന്റെ ശ്രമമെന്ന് അമിത്ഷാ ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."