HOME
DETAILS

മലേഗാവ് സ്‌ഫോടനം; മുഖ്യപ്രതി സാധ്വിക്ക് എന്‍.ഐ.എയുടെ ക്ലീന്‍ ചിറ്റ്

  
backup
May 13 2016 | 10:05 AM

%e0%b4%ae%e0%b4%b2%e0%b5%87%e0%b4%97%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%ab%e0%b5%8b%e0%b4%9f%e0%b4%a8%e0%b4%82-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%aa

മുംബൈ: 2008ലെ മലേഗാവ് സ്‌ഫോടനത്തിലെ മുഖ്യപ്രതിയായ സാധ്വി പ്രാഗ്യ സിങ് താക്കൂറിന് ദേശീയ അന്വേഷണ ഏജന്‍സിയുടെ ക്ലീന്‍ ചീറ്റ്. ഇന്ന് മുംബൈ കോടതിയില്‍ എന്‍.ഐ.എ നല്‍കിയ പുതിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് സാധ്വിയടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയിരിക്കുന്നത്. കേസില്‍ മുന്‍പ് അന്വേഷണം നടത്തിയ ഹേമന്ദ് കര്‍ക്കരെയുടെ റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിയാണ് പുതിയ റിപ്പോര്‍ട്ട്. ഇതോടെ സാധ്വിയടക്കമുള്ള പ്രതികളുടെ ജയില്‍മോചനം എളുപ്പമാവും.

കേണല്‍ പ്രസാദ് പുരോഹിത്തിനെതിരെ കര്‍ക്കരെ നല്‍കിയ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇയാളെ ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചത്. കുറ്റാരോപിതര്‍ക്കു മേല്‍ ചുമത്തിയ മക്കോക്ക നിയമം എടുത്തുകളയണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ മലേഗാവ് സ്‌ഫോടനത്തിലെ പ്രതികളെ മോചിപ്പിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി എന്‍.ഐ.എ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്ന രോഹിണി സല്യാണിനോട് കേസില്‍ മൃദുസമീപനം സ്വീകരിക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് മാധ്യമങ്ങളോടു പറഞ്ഞതോടെ രോഹിണിയെ ആ സ്ഥാനത്തുനിന്ന് മാറ്റുകയും ചെയ്തു.

sadhvi2



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  an hour ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  an hour ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  an hour ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago