HOME
DETAILS

സഊദിയിലേക്ക് കൂടുതല്‍ രാജ്യങ്ങളില്‍ നിന്നും ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നു

  
backup
October 16 2016 | 09:10 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%be

റിയാദ്: സഊദി അറേബ്യയിലേക്ക് കൂടുതല്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങുന്നതായി തൊഴില്‍, സാമൂഹിക,വികസന മന്ത്രാലയം വ്യക്തമാക്കി. നേരത്തെ ചില കാരണങ്ങളാല്‍ വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുമടക്കമുള്ള ഗാര്‍ഹിക തൊഴിലാളികളെയാണ് റിക്രൂട്ട് ചെയ്യുന്നത്. നിലവിലെ കരാര്‍ പുതുക്കുകയും കൂടുതല്‍ നിബന്ധനകള്‍ ഉള്‍പ്പെടുത്തിയും പുതിയ കരാറുകള്‍ ഒപ്പു വെച്ചായിരിക്കും പുതിയ റിക്രൂട്ട്‌മെന്റുകള്‍ നടത്തുകയെന്നും മന്ത്രാലയം പ്രതിനിധി വ്യക്തമാക്കി.

ഇന്ത്യ, ഫിലിപ്പൈന്‍സ്, വിയറ്റ്‌നാം, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമാണ് മുഖ്യമായും സഊദിയിലേക്ക് റിക്രൂട്ട്‌മെന്റുകള്‍ നടക്കുന്നത്. എന്നാല്‍ ചില രാജ്യങ്ങളില്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതും മലേഷ്യ, ഹോങ്കോങ് തുടങ്ങിയ ചില ഏഷ്യന്‍ രാജ്യങ്ങള്‍ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ തുടങ്ങിയതും സഊദിയിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ ലഭിക്കുന്നത് പ്രതിസന്ധിയിലാക്കിയതായി മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ ഖൈല്‍ പറഞ്ഞു.

ഗാര്‍ഹിക തൊഴില്‍ വിപണിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ പരസ്പരം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇതിനകം തന്നെ അനുവദിക്കപ്പെട്ട നിരവധി വിസകള്‍ ഉപയോഗിക്കാതെ കെട്ടിക്കിടക്കുകയാണ്. ചില വകുപ്പുകള്‍ തമ്മിലുള്ള ഏകോപനത്തിലെ ചില പ്രശ്‌നങ്ങള്‍ കാരണമാണ് ഇത്. ഭൂരിഭാഗം റിക്രൂട്‌മെന്റ് ഓഫീസുകളും ബംഗ്‌ളാദേശ്, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും മാത്രമാണ് വേലക്കാരികളെ റിക്രൂട്ട് ചെയ്യുന്നത്. ഇന്‍ഡോനേഷ്യ, തായ്‌ലന്‍ഡ്, എത്യോപ്യ എന്നീ രാജ്യങ്ങളില്‍ നിന്നും വേലക്കാരികളെ റിക്രൂട്ട് ചെയ്യാന്‍ അവസരം ഒരുക്കണമെന്നു ജിദ്ദ ചേംബര്‍ കൊമേഴ്‌സ് റിക്രൂട്ട് മെന്റ് കമ്മിറ്റി പ്രസിഡന്റ് യഹ്‌യ അലുമഖ്ബൂല്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  38 minutes ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  9 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  10 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  10 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  10 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  11 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  11 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  11 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  11 hours ago