HOME
DETAILS
MAL
'സമൂഹത്തിന്റെ അടിത്തട്ടില്‍ കിടക്കുന്ന സമുദായങ്ങള്‍ സംഘടിക്കണം'
backup
October 16 2016 | 20:10 PM
പൂക്കോട്ടുംപാടം: സമൂഹത്തിന്റെ അടിത്തട്ടില്‍ കിടക്കുന്ന സമുദായങ്ങള്‍ സംഘടിച്ചാല്‍ മാത്രമേ സമുദായത്തിന്റെ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും സാധ്യതയുണ്ടാകുകയുള്ളൂവെന്നു മുന്‍മന്ത്രി ആര്യാടന് മുഹമ്മദ്. കേരള വണിക വൈശ്യ സംഘം നിലമ്പൂര്‍ ശാഖ ഉദ്ഘാടനം ചെയ്തു സംസാരികുകയായിരുന്നു അദ്ദേഹം. വണിക വൈശ്യ സമുദായത്തിന്റെ മലപ്പുറം ജില്ലയിലെ പ്രഥമ ശാഖയാണു പൂക്കോട്ടുംപാടത്ത് ഉദ്ഘാടനം ചെയ്തത്.
ശാഖ പ്രസിഡന്റ് കെ.ആര്.സജികുമാര്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അഡ്വ.സോമസുന്ദരം മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. അമരമ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.സുജാത ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."