ജംഷീറിന്റെ വിയോഗം: നഷ്ടമായത് നിസ്വാര്‍ഥ പൊതുപ്രവര്‍ത്തകനെ
പുളിക്കല്‍: കൊട്ടപ്പുറം ആലുങ്ങല്‍ ചെറമ്മല്‍ ബാപ്പുവിന്റെ മകന് കെ.എ.ജംഷീറിന്റെ (33) വിയോഗം ഉള്‍ക്കൊള്ളാനാകാതെ നാട്ടുകാര്‍. പൊതു പ്രവര്‍ത്തന രംഗങ്ങളിലും മത,രാഷ്ട്രീയ, സാമുഹിക സാംസ്കാരിക രംഗങ്ങളിലും നിറസാനിധ്യമായിരുന്നു ജംഷീര്‍.
പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറിയായിരുന്നു. പുളിക്കല്‍ പഞ്ചായത്ത്, വില്ലേജ് ഓഫിസുകളില്‍ വരുന്നവര്‍ക്ക് എല്ലാവിധ സഹായവും നല്കുന്നതില് സജീവമായിരുന്നു ജംഷീര്‍. ഇന്നലെ രാവിലെ 11നു ഹൃദയസ്തംഭനം മൂലമായിരുന്നു മരണം. വാര്‍ത്തയറിഞ്ഞു നിരവധിയാളുകള്‍ അദ്ദേഹത്തിന്‍െ വസതിയിലെത്തിരുന്നു. വൈകിട്ട് അഞ്ചോടെ കൊട്ടപ്പുറം ജുമാമസ്ജിദില്‍ ഖബറടക്കി.
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ടി.വി. ഇബ്രാഹീം എം.എല്‍.എ, കാലിക്കറ്റ് സര്‍വ്വകലാശാലാ വി .സി . മുഹമ്മദ് ബഷീര്‍, കെ.മുഹമ്മദുണ്ണി ഹാജി, പി.എ.ജബ്ബാര്‍ ഹാജി, പി.മോയുട്ടി മൗലവി, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡണ്ട് എ.അബ്ദുല്‍ കരീം, മേഖല എസ്,കെ,എസ്,എസ്,എഫ് സെക്രട്ടറി ജാഫര്‍ പേങ്ങാട് തുടങ്ങിയവര്‍ ജനാസ സന്ദര്‍ശിച്ചു. വൈകിട്ട് കൊട്ടപ്പുറം മദ്റസയില്‍ അനുശോചന യോഗം ചേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."