HOME
DETAILS
MAL
ട്വിറ്ററില്‍ പരിഹാസിതനായി ഇസ്റാഈല്‍ പ്രധാനമന്ത്രി
backup
May 13 2016 | 18:05 PM
ജറൂസലം: ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ട്വിറ്ററില്‍ നടത്തിയ ചോദ്യോത്തര പരിപാടിയില്‍ വിമര്‍ശനങ്ങളുടെ ശകാരവര്‍ഷം.
സ്വാതന്ത്ര ദിന വാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫിസ് ട്വിറ്ററില്‍ 'ആസ്ക് നെതന്യാഹു' ഹാഷ് ടാഗില്‍ നടത്തിയ പരിപാടിയിലാണ് ജനങ്ങളുടെ ചോദ്യത്തില്‍ പരിഹാസിതനായത്. ഇസ്റാഈല്‍ ഫലസ്തീനിനോട് നടത്തുന്ന ക്രൂരതയെ കുറിച്ചാണ് പലരും പ്രധാന മന്ത്രിയോട് ചോദിച്ചത്.
2014 ലെ ഇസ്റാഈലിന്റെ ഗസ ആക്രമണത്തെയാണ് മിക്കവരും ചോദ്യം ചെയ്തത്. യുദ്ധകുറ്റം ആരോപിച്ച ട്വിറ്റര്‍ ഉപയോക്താക്കള്‍ വെസ്റ്റ്ബാങ്കില്‍ നടത്തികൊണ്ടിരിക്കുന്ന അനധികൃത ഭവന നിര്‍മാണത്തെയും ചോദ്യം ചെയ്തു.
താങ്കള്‍ എന്നാണ് രാജിവെച്ച് പുറത്തുപോവുകയെന്നും ചില വിരുതന്മാര് ചോദിച്ചു. ഏത് രീതിയില്‍ യുദ്ധം ചെയ്യലാണ് താങ്കളുടെ ഹോബിയെന്നും ചിലര്‍ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."