HOME
DETAILS
MAL
പ്രതിഷേധപ്രകടനവും പൊതുയോഗവും
backup
October 16 2016 | 20:10 PM
വടകര: പാര്‍ട്ടിയെ ഉലയ്ക്കുന്ന പ്രശ്നങ്ങളില്‍നിന്നും ജനശ്രദ്ധ തിരിക്കാനാണ് സി.പി.എം വ്യാപകമായ അക്രമത്തിന് നേതൃത്വം നല്‍കുന്നതെന്ന് കെ.എസ്.യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് റഷീദ് കണ്ണൂര്‍ പറഞ്ഞു.
കോട്ടപ്പള്ളി കണ്ണമ്പത്തുകരയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ നിരന്തരം നടക്കുന്ന അക്രമത്തിനെതിരേ കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനവും പൊതുയോഗവും ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. പി.കെ കൃഷ്ണന് അധ്യക്ഷനായി. സി.പി വിശ്വനാഥന്, മഠത്തില്‍ ശ്രീധരന്, അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍, ശ്രീജിത്ത് എടത്തട്ട, ബവിത്ത് മലോല്‍, തേറത്ത് കുഞ്ഞികൃഷ്ണന് നമ്പ്യാര്‍, വി.പി കുമാരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."