HOME
DETAILS
MAL
പത്ത് റോഡുകള്‍ക്ക് ഒരു കോടി അനുവദിച്ചു
backup
October 16 2016 | 20:10 PM
പേരാമ്പ്ര: പേരാമ്പ്ര നിയോജകമണ്ഡലത്തിലെ തകര്‍ന്ന പത്ത് റോഡുകള്‍ അടിയന്തിരമായി അറ്റകുറ്റപ്പണി നടത്താന്‍ ഒരു കോടി രൂപ അനുവദിച്ചതായി മന്ത്രി ടി.പി രാമകൃഷ്ണന്റെ ഓഫിസ് അറിയിച്ചു.
പേരാമ്പ്ര -ചെറുവണ്ണൂര്‍- വടകര റോഡിന് 30 ലക്ഷവും മേപ്പയ്യൂര്‍-നെല്യാടികടവ് -കൊല്ലം റോഡിന് 15 ലക്ഷവും ലഭിക്കും. സംസ്ഥാന പാതയിലെ അറ്റകുറ്റപണിക്ക് എട്ട് ലക്ഷം,പേരാമ്പ്ര താന്നിക്കണ്ടി ചക്കിട്ടപാറ റോഡിന് 12 ലക്ഷം,
പേരാമ്പ്ര ചെമ്പ്ര കൂരാച്ചുണ്ട് റോഡിന് എട്ട് ലക്ഷം, ഇരിങ്ങത്ത് അരിക്കുളംനടുവണ്ണൂര് റോഡിന് എട്ട് ലക്ഷം, എടവരാട് ആവള റോഡിന് അഞ്ച് ലക്ഷം, പേരാമ്പ്ര പയ്യോളി റോഡിന് അഞ്ച് ലക്ഷം,കുളത്തുവയല്‍ നരിനട റോഡിന് അഞ്ച് ലക്ഷം, അഞ്ചാംപീടിക അരിക്കുളം മുത്താമ്പി റോഡിന് നാല് ലക്ഷം രൂപയുമാണ് അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."