പൊലിസ് വീട്ടില്‍ കയറി അതിക്രമിച്ചതായി പരാതി
കുറ്റ്യാടി: വേളം അരമ്പോലില്‍ പൊലിസ് വീട്ടില്‍കയറി അതിക്രമം കാണിച്ചതായി പരാതി. അരമ്പോലിലെ പരമണ്ണില്‍ പരേതനായ ഇബ്‌റാഹിം കുട്ടിയുടെ വീട്ടിലാണ് ഇന്നലെ പുലര്‍ച്ചെ കുറ്റ്യാടി എസ്.ഐയുടെ നേതൃത്വത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇബ്‌റാഹിംകുട്ടിയുടെ ഭാര്യ സൗദയും മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്.
അടിപിടി കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സൗദയുടെ മകനെ അന്വേഷിച്ചെത്തിയ പൊലിസ് സംഘം അതിക്രമം കാണിച്ചുവെന്നാണ് പരാതി.
വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിക്കാന്‍ ശ്രമിച്ചതായും ജനല്‍ച്ചില്ല് തകര്‍ത്തതായും, മെയിന്‍ സ്വച്ചിന്റെ ഫ്യൂസ് ഊരി മാറ്റിയതായും പരാതിയുണ്ട്. അതിക്രമത്തിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നിസാര കേസിലെ പ്രതിയെ അന്വേഷിച്ചുവന്ന പൊലിസ് വിധവയുടെ വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്നും, കുറ്റക്കാര്‍ക്കെതിരേ കര്‍ശന നപടി വേണമെന്നും വേളം പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. പുത്തൂര്‍ മുഹമ്മദലി അധ്യക്ഷനായി. പി.കെ ബഷീര്‍ മാസ്റ്റര്‍, വി. അമ്മദ് മാസ്റ്റര്‍ പ്രസംഗിച്ചു. മുസ്‌ലിം ലീഗ് അരമ്പോല്‍ ശാഖ കമ്മിറ്റിയും സംഭവത്തില്‍ പ്രതിഷേധിച്ചു. കൊമ്മാട്ടിക്കണ്ടി അബ്ദുല്ല ഹാജി, പി.എം അമ്മദ് ഹാജി, റസാഖ്, ടി.എം റഫീഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."