HOME
DETAILS

എസ്.എന്‍.ഡി.പിയെ സഹായിക്കാന്‍ ആരുമില്ല: വെള്ളാപ്പള്ളി നടേശന്‍

  
backup
October 16 2016 | 20:10 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%bf-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%86-%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95


ഹരിപ്പാട്: നമ്മളെ സഹായിക്കുവാന്‍ ആരുമില്ലെന്നും സംഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കാര്‍ത്തികപ്പള്ളി എസ്.എന്‍.ഡി.പി യൂണിയന്‍ ആസ്ഥാനമന്ദിരം ഉദ്ഘാടനവും മൈക്രോ ഫിനാന്‍സ് വായ്പാ വിതരണവും ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ദാരിദ്ര്യ നിര്‍മാര്‍ജ്ജനം ലക്ഷ്യമിട്ടാണ് മൈക്രോ ഫിനാന്‍സ് വിതരണം തുടങ്ങിയതെന്നും ഇതുവരെ 3500 കോടി രൂപ വിതരണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങള്‍ ഉണ്ടായിട്ടും മൈക്രോ ഫിനാന്‍സ് വായ്പകള്‍ നല്‍കുവാന്‍ ബാങ്കുകള്‍ പുറകേ നടക്കുകയാണ്. ഓണത്തിന് ശേഷം 200 കോടി രൂപ വിതരണം ചെയ്തു. പിന്നോക്ക സമുദായ കോര്‍പ്പറേഷന്‍ 15 കോടി രൂപ മാത്രമാണ് തന്നത്.അതില്‍ 10 കോടിയും തിരിച്ചടച്ചു. ബാക്കി 5 കോടി കാലാവധിയ്ക്കുള്ളില്‍ തിരിച്ചടയ്ക്കും. നമുക്ക് തന്ന അതേ പലിശയ്ക്കാണ് വിതരണം ചെയ്തത്.വി.എസ്.അച്യുതാനന്ദന്‍ കാര്യമറിയാതെയാണ് കേസ്സ് കൊടുത്തത്.അന്ന് അദ്ദേഹം പ്രതിപക്ഷ നേതാവായതിനാല്‍ വാര്‍ത്താപ്രാധാന്യം കൈവന്നു. ആരോപണങ്ങളെ ഭയപ്പെടുന്നില്ല. താന്‍ തെറ്റുകാരനല്ലെന്ന് സമുദായാംഗങ്ങള്‍ക്ക് തിരിച്ചറിയാം. സമുദായത്തില്‍ എല്ലാ രാഷ്ടീയത്തിലും വിശ്വസിക്കുന്നവരുണ്ടെങ്കിലും സമുദായാംഗങ്ങള്‍ ആരുടേയും വാലോ ചൂലോ അല്ലെന്നും അദ്ദേഹം എടുത്തു പറഞ്ഞു. അനാചാരങ്ങള്‍ക്ക് കുറവ് വന്നിട്ടുണ്ടെങ്കിലും അസമത്വങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
യൂണിയന്‍ ആഡിറ്റോറിയത്തിന്റെയും പൊതുസമ്മേളനത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുദേവ ദര്‍ശനങ്ങള്‍ക്ക് കാലാതീതമായ പ്രാധാന്യമുണ്ട്. ഗുരുദേവാദര്‍ശങ്ങള്‍ മുറുകെ പിടിച്ച് നാം മുന്നോട്ടു പോകുവാന്‍ നമ്മള്‍ തയ്യാറാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.യൂണിയന്‍ പ്രസിഡന്റ് കെ.അശോക പണിക്കര്‍ അധ്യക്ഷത വഹിച്ചു.
യൂണിയന്‍ ആഫീസിന്റെയും ശ്രീ നാരായണ ലീലാമ്യതം രണ്ടാം ഭാഗത്തിന്റെ യൂണിയന്‍ തല ഉദ്ഘാടനവും എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശനും വനിതാ സംഘം ഓഫീസിന്റെയും ഗ്രൂപ്പ് ഇന്‍ഷ്വറന്‍സിന്റെയും ഉദ്ഘാടനം വനിതാ സംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ.സംഗീതാ വിശ്വനാഥനും യുത്ത് മൂവ്‌മെന്റ് ഓഫീസിന്റെയും സ്‌കോളര്‍ഷിപ്പ് വിതരണത്തിന്റെയും ഉദ്ഘാടനം യോഗം അസി.സെക്രട്ടറി പി.റ്റി.മന്മഥനും നിര്‍വഹിച്ചു.വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കല്‍, ചികിത്സാ ധനസഹായ വിതരണം മുന്‍കാല ശാഖാ ഭാരവാഹികളെ ആദരിയ്ക്കല്‍ എന്നിവ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രൊഫ.സുധാ സുശീലന്‍ നിര്‍വഹിച്ചു.ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.സോമന്‍, തമ്പി മേട്ടുതറ, എം.സോമന്‍, റവ.ഫാ.പ്രവീണ്‍ ജോണ്‍ മാത്യൂസ്, വി.സി.ശിവന്‍, ഗോപകുമാര്‍, എസ്.സലി കുമാര്‍, വേലന്‍ചിറ സുകുമാരന്‍, അഡ്വ.സിനില്‍ മുണ്ടപ്പള്ളി, ഡോ.എ.വി.ആനന്ദരാജ്, എന്‍.അശോകന്‍, സോമരാജന്‍, സുരേഷ് ബാബു, പ്രദീപ് ലാല്‍, പൂപ്പള്ളി മുരളി ,പി ശ്രീധരന്‍, റ്റി മുരളി ,വി.ചന്ദ്രന്‍ ,സതീഷ് വടകര, വി.മുരളീധരന്‍, പ്രൊഫ.സി.എം.ലോഹിതന്‍, എം.ഡി.ഷാജി ബോണ്‍സലെ, ദിലീപ് സി.മൂലയില്‍, സുവിന്‍ സുന്ദര്‍, ദിനു വാലുപറമ്പില്‍, സുരബാല ,ലേഖാ മനോജ്, എം.സഹദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.യൂണിയന്‍ സെക്രട്ടറി അഡ്വ.ആര്‍.രാജേഷ് ചന്ദ്രന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ഡോ.ബി.സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സ്വപ്നക്കോട്ടകൾ കെട്ടി മുന്നണികൾ

Kerala
  •  a month ago
No Image

കാട്ടുപന്നി ബൈക്കിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു 

Kerala
  •  a month ago
No Image

എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

കശ്മീരിൽ സൈനിക ക്യാമ്പിന് നേരെ ഭീകരരുടെ വെടിവെപ്പ്; ഇന്നുണ്ടാവുന്ന രണ്ടാമത്തെ ഭീകര ആക്രമണം

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-11-01-2024

PSC/UPSC
  •  a month ago
No Image

ഡിവൈഎഫ്ഐ നേതാവിന്‍റെ പിറന്നാളിന് പറക്കോട് ടൗണില്‍ ലഹരിക്കേസ് പ്രതികൾക്കോപ്പം ആഘോഷം; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  a month ago
No Image

'എന്റെ നാട് നല്ല നാട്..' കേരളപ്പിറവി ദിനത്തില്‍ നേപ്പാളില്‍ നിന്നെത്തിയ കുരുന്നിന്റെ വീഡിയോ പങ്കിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  a month ago
No Image

ഗ്രേറ്റർ നോയിഡയിൽ 17 വയസുകാരൻ ഓടിച്ച കാറിടിച്ച് യുവതിക്ക് മരണം

National
  •  a month ago
No Image

ദുബൈ ജിഡിആർഎഫ്എയിൽ യുഎഇ പതാക ദിനാചരണ പരിപാടികൾ നടന്നു

uae
  •  a month ago
No Image

അബൂദബിയിലെ നിരവധി പൊതു ബാസ്‌ക്കറ്റ്‌ബോൾ കോർട്ടുകൾ നവീകരിക്കാനൊരുങ്ങി ADQ, വും NBA യും  

uae
  •  a month ago