പാലിയേറ്റിവ് നഴ്സുമാര്‍ക്കായി നിയമനിര്‍മാണം നടത്തണം: എ. പ്രദീപ്കുമാര്‍
കോഴിക്കോട്: സാന്ത്വന പരിചരണരംഗത്ത് പ്രവര്‍ത്തിക്കുന്ന പാലിയേറ്റിവ് നഴ്സുമാര്‍ക്കായി നിയമനിര്‍മാണം നടത്തണമെന്ന് എ. പ്രദീപ്കുമാര്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. അസോസിയേഷന് ഓഫ് കമ്യൂനിറ്റി നഴ്സസ് ഇന്‍ പാലിയേറ്റിവ് കെയര്‍ രണ്ടാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയര്മാന് എം. രാജന് അധ്യക്ഷനായി.
പ്രതിനിധി സമ്മേളനം എ.ഐ.സി.സി അംഗം പി.വി ഗംഗാധരനും സമാപന സമ്മേളനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും ഉദ്ഘാടനം ചെയ്തു. എം. അരവിന്ദന്, എം.കെ ബീരാന്, കെ. മൊയ്തീന് കോയ, എന്‍.പി ബാലകൃഷ്ണന്, എം.ടി സേതുമാധവന്, അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കെ.വി സിനിമോള്‍, ജന. സെക്രട്ടറി എ.എം അജിത, ട്രഷറര്‍ എം. ഷൈനി സംസാരിച്ചു. സംഘടനാ ചര്‍ച്ചയില്‍ ലിസി രാജന്, ടി. ഗിരിജ, എ.വി ലീന, എം.വി ഫൗസിയ, കെ.ടി ലിഗേഷ്, എന്‍.എം ഗീത, സൗദ നൗഫല്‍, ടി.വി സുനിത, പി. സഹിറാബി, കെ. റംല, ടി. നഫീസ സംസാരിച്ചു.
ഭാരവാഹികള്‍: കെ.വി സിനിമോള്‍ (പ്രിസി), എ.എം അജിത (ജന. സെക്ര), എം. ഷൈനി (ട്രഷ), എം.സി ഫൗസിയ, ടി.വി സുനിത, എന്‍.എം ഗീത, കെ.ടി ലിഗേഷ് (വൈസ് പ്രസി.), പി. സഹിറാബി, എം.പി ഷിബിത, സൗദ നൗഫല്‍, ടി. ഗിരിജ (സെക്രട്ടറി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."