HOME
DETAILS
MAL
മോഹനന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു
backup
October 16 2016 | 21:10 PM
കൂത്തുപറമ്പ്: പാതിരിയാട് വാളാങ്കിച്ചാലില്‍ കൊല്ലപ്പെട്ട സി.പി.എം പ ടുവിലായി ലോക്കല്‍ കമ്മിറ്റിയംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ കെ.മോഹനന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു.
ഇന്നലെ രാവിലെ 9.45 ഓടെയാണ് മുഖ്യമന്ത്രി എത്തിയത്.വീട്ടിലെത്തിയ അദ്ദേഹം മോഹനന്റെ ഭാര്യ സുചിത്ര, മക്കളായ മിഥുന്, സ്നേഹ എന്നിവരെയും മറ്റു ബന്ധുക്കളെയും ആശ്വസിപ്പിച്ചു.
ജില്ലാ സെക്രട്ടറി പി.ജയരാജന്, കെ.കെ.രാഗേഷ് എം.പി, പി.ബാലന്, കെ.ശശിധരന്, ടി.അലി എന്നിവരും അദ്ദേഹത്തിനോടൊപ്പം ഉണ്ടണ്ടായിരുന്നു.
മുഖ്യമന്ത്രിയുടെ സന്ദര്‍ശന വിവരമറിഞ്ഞ് നിരവധി പേരും വീട്ടിലെത്തിയിരുന്നു. തലശ്ശേരി ഡി.വൈ.എസ്.പി പ്രിന്‍സ് അബ്രഹാമിന്റെ നേതൃത്വത്തില്‍ പൊലിസ് കനത്ത സുരക്ഷയൊരുക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."