കര്‍ഷകരില്‍ നിന്നും വന്‍തുക വാങ്ങി തട്ടിപ്പ് നടത്തുന്നതായി പരാതി
മുള്ളന്‍കൊല്ലി: മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ നാളികേര ബോര്‍ഡിന്റെ കീഴില്‍ നാളികേര ഉല്‍പ്പാദകസംഘങ്ങള്‍ വാര്‍ഡ്തലത്തില്‍ രുപീകരിച്ച് മെമ്പര്‍ഷിപ്പ് ഫീസ്, മാസവരി, കമ്പനി ഷെയര്‍ എന്നീ പേരുകളില്‍ കര്‍ഷകരില്‍ നിന്നും വന്‍തുക വാങ്ങി തട്ടിപ്പ് നടത്തുന്നതായി പരാതി. കേടുവന്ന തെങ്ങ് വെട്ടിമാറ്റുന്നതിന് 500 രൂപ നഷ്ടപരിഹാരം നല്‍കുമെന്നും കൂടാതെ നീര ഉല്‍പ്പാദിപ്പിക്കുന്നതു വഴി സംഘാംഗങ്ങള്‍ക്ക് സാമ്പത്തിക ലാഭമുണ്ടാകുമെന്നറിയിച്ചും കര്‍ഷകരില്‍ നിന്നും അംഗത്വ ഫീസായി 200 രൂപയും മാസവരിയായി 50 രൂപയും കമ്പനിയുടെ ഷെയറായി 1000 രൂപയും ഓരോ കര്‍ഷകരില്‍ നിന്നും വാങ്ങി ലക്ഷകണക്കിന് രൂപ ഇത്തരത്തില്‍ സ്വരൂപിച്ചിട്ട് രണ്ടുവര്ഷങ്ങള് കഴിഞ്ഞിട്ടും കര്‍ഷകര്‍ക്ക് യാതൊരുവിധ ആനുകൂല്യങ്ങളും നല്‍കാതെ തട്ടിപ്പ് നടത്തിയതായാണ് കേരള കര്‍ഷകസംഘം മുള്ളന്‍കൊല്ലി കമ്മിറ്റി പരാതിയില്‍ പറയുന്നത്.
ജില്ലയില്‍ നാളികേരത്തിന്റെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ കമ്പനി ആരംഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തി തട്ടിപ്പ് പുറത്തു കൊണ്ടുവരണമെന്നും കര്‍ഷകരുടെ പക്കല്‍ നിന്നും വാങ്ങിയ തുക തിരികെ നല്‍കണമെന്നുമാണ് കേരള കര്‍ഷകസംഘം മുള്ളന്‍കൊല്ലി വില്ലേജ് കമ്മിറ്റിയുടെ ആവശ്യം. യോഗത്തില്‍ എം.സി തങ്കച്ചന് അധ്യക്ഷനായി. കെ.എന്‍ സുബ്രഹ്മണ്യന്, വി.എന്‍ ബിജു, സി.പി കുര്യന്, സി.കെ ഷെന്‍ജന്‍, ടി.ജെ ജോയി സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."