കൂറ്റനാട് സബ്സ്റ്റേഷന് റോഡ് നവീകരണം തുടങ്ങി
കൂറ്റനാട്: സംസ്ഥാന പാതയില്‍ കൂറ്റനാട് സബ് സ്റ്റേഷന് സമീപമുള്ള സ്ഥിരം അപകട മേഖലയില്‍ റോഡ് നവീകരണം ആരംഭിച്ചു.
കലുങ്കുകളുടെ നിര്‍മാണവും റോഡിന് വീതി കൂട്ടലുമാണ് ആരംഭിച്ചിരിക്കുന്നത്. തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നു മേഖലയില്‍ മുന്നറിയിപ്പു ബോഡുകളും റിഫ്ലക്ടറുകളും സ്ഥാപിച്ചിരുന്നു.
നവീകരണത്തിന്റെ ഭാഗമായി റോഡിന്റെ ഇരുഭാഗത്തുമുള്ള കാടുപിടിച്ച പ്രദേശം വെട്ടി തെളിയിക്കുകയും തോട് വൃത്തിയാക്കുകയും ചെയ്തു. കെ .എസ്.ടി.പി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
സബ് സ്റ്റേഷന് സമീപമുള്ള സ്ഥലംസ്ഥിരീഅപകട മേഖലയായതിനാല്‍ ഒന്നര മീറ്ററോളമാണ് റോഡിന് വീതി കൂട്ടുന്നത്. വി.ടി.ബല്‍റാം എം.എല്‍.എയും കെ.എസ്.ടി.പി റോഡ് സേഫ്റ്റി അതികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു കാര്യങ്ങള്‍ വിലയിരുത്തി. ഇപ്പോള്‍ നടക്കുന്ന റോഡ് നവീകരണത്തോടെ സ്ഥലത്തെ അപകട സാധ്യത ഇല്ലാതാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."