നാട്ടിന്‍ പുറങ്ങളില്‍ മൊബൈല്‍ മദ്യവില്‍പന വ്യാപകമാവുന്നു
പെരിങ്ങോട്ടുകുറുശ്ശി: നാട്ടിന്‍പുറങ്ങളില്‍ മൊബൈല്‍ മദ്യവില്‍പ്പനയും നിരോധിത പുകയില ഉല്‍പന്നങ്ങളും വ്യാപകമായി വില്‍ക്കുന്നതായി പരാതി. മദ്യ ഷോപ്പുകളില്‍നിന്നു അനധികൃതമായി വലിയ അളവില്‍ മദ്യം എത്തിച്ച് ആവശ്യക്കാര്‍ക്കു വേണ്ട സ്ഥലങ്ങളില്‍ എത്തിച്ചു കൊടുക്കുന്ന സമ്പ്രദായം വര്‍ധിച്ചു. പെരിങ്ങോട്ടുകുറുശ്ശി, പരുത്തിപ്പുള്ളി, കോട്ടായി ചുങ്കമന്ദം എന്നിവിടങ്ങളിലാണ് അവധി ദിവസങ്ങളിലും ഒന്നാം തിയ്യതിയും കൂടുതലായ് മൊബൈല്‍ മദ്യവില്‍പനക്കാര്‍ സജീവമാകുന്നത്. ഫോണ്‍ ചെയ്തു കഴിഞ്ഞാല്‍ എവിടെ വേണമെങ്കിലും എത്തിച്ചു കൊടുക്കും.
ദിവസം മുഴുവനും വില്‍പ്പനയുണ്ട്. നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വില്‍പ്പനയും വര്‍ധിച്ചു. അഞ്ചു പാക്കറ്റിന് മുകളില്‍ ആവശ്യക്കാര്‍ക്കു സ്ഥലത്ത് എത്തിച്ചുകൊടുക്കും. പ്രധാന കവലകളില്‍ വില്‍പ്പന തകൃതിയായുണ്ട്.
നാട്ടിന്‍പുറങ്ങളിലെ ഒഴിഞ്ഞ പ്രദേശങ്ങളിലും ആള്‍താമസമില്ലാത്ത കെട്ടിടങ്ങളിലും ഇരുട്ടിന്റെ മറവിലും നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളിലുമൊക്കെയായിട്ടാണ് മദ്യവില്‍പന നടത്തുന്നത്. സ്ഥിരം ഇടപാടുകാരുള്ളതിനാല്‍ പൊലിസിനോ ബന്ധപ്പെട്ടവര്‍ക്കോ ഇവരെ പിടികൂടാനോ കാര്യങ്ങള്‍ നിരീക്ഷിക്കാനോ പറ്റാത്തതാണ് നാട്ടിന്‍പുറങ്ങളില്‍ മൊബൈല്‍ മദ്യവില്‍പനയും നിരോധിത പുകയില ഉല്‍പന്നങ്ങളുടെയും വില്‍പന വ്യാപകമാവാന്‍ കാരണമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."