കരിപ്പൂര്‍ വിമാന സര്‍വിസ്
ഹൈദരലി തങ്ങള്‍ സഊദി എയര്‍ലൈന്‍സ് അധികൃതരുമായി കൂടിക്കാഴ്ച നടത്തി
ജിദ്ദ: കരിപ്പൂരിലേക്കുള്ള സഊദി എയര്‍ലൈന്‍സ് സര്‍വിസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് സഊദി എയര്‍ലൈന്‍സ് ഏഷ്യ ആന്‍ഡ് ഓസ്‌ട്രേലിയ റീജിയനല്‍ ജനറല്‍ മാനേജര്‍ ഇസാം അല്‍ മൈമനിയുമായി മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ കൂടിക്കാഴ്ച നടത്തി.
കരിപ്പൂരിലേക്ക് സര്‍വിസ് പുനരാരംഭിക്കാന്‍ സഊദി എയര്‍ലൈന്‍സിന് താല്‍പര്യമുണ്ട്. ഇതിനായി ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അനുമതിക്കായി കാത്തിരിക്കുകയാണ്. റണ്‍വെയുടെ പ്രവൃത്തി തീര്‍ന്നാലുടന്‍ സഊദി എയര്‍ലൈന്‍സിന് എയര്‍ബസ് 330ന് അനുമതി നല്‍കാമെന്ന് ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ കേന്ദ്രങ്ങള്‍ അറിയിച്ചതായും ഇസാം അല്‍ മൈമനി പറഞ്ഞു. ജനുവരിയോടെ ജിദ്ദയില്‍ നിന്ന് എയര്‍ബസ് 330 സര്‍വിസ് തുടങ്ങാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം തങ്ങളെ അറിയിച്ചു.
ജനുവരിയോടെ സഊദി എയര്‍ലൈന്‍സ് സര്‍വിസ് ആരംഭിച്ചില്ലെങ്കില്‍ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് പ്രശ്‌നം അവതരിപ്പിക്കുമെന്നും ഹൈദരലി തങ്ങള്‍ അറിയിച്ചു. മക്കയില്‍ നടന്ന കൂടിക്കാഴ്ചയില്‍ കെ.എം.സി.സി സഊദി നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടി, വി.പി. മുഹമ്മദലി, അബ്ദുല്‍ മുഐമിന്‍ ആലുങ്ങല്‍ എന്നിവരും പങ്കെടുത്തു.
കരാര്‍ കമ്പനി ചുവട് മാറ്റുന്നു; കരിപ്പൂരില്‍ ഗ്രൗണ്ട്ഹാന്റ്‌ലിങ്
ജീവനക്കാര്‍ ഇന്നുമുതല്‍ സമരത്തിലേക്ക്‌കൊണ്ടോട്ടി: തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന സ്വകാര്യ ഗ്രൗണ്ട്ഹാന്റ്‌ലിങ് കമ്പനിയുടെ തന്ത്രത്തിനെതിരേ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജീവനക്കാര്‍ ഇന്നുമുതല്‍ സമരത്തിലേക്ക്. 25 മുതല്‍ പുതിയ കമ്പനിയുടെ പേരിലാണ് വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്റ്‌ലിങ് ജോലികള്‍ ഏറ്റെടുത്ത് നടത്താന്‍ നീക്കം നടത്തുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടു വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന ഡല്‍ഹി ആസ്ഥാനമായുളള കുള്ളാര്‍ കരാര്‍ കമ്പനിയാണ് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതിനായി 25 മുതല്‍ പുതിയ മുഖത്തോടെ തിരിച്ചെത്തുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. തൊഴിലാളികളില്‍ നിന്ന് പുതിയ കമ്പനിയുടെ പേരില്‍ പാസ് അനുവദിക്കുന്നതിന് അപേക്ഷ വാങ്ങിയിട്ടുണ്ട്. പാസിനുള്ള അപേക്ഷാ ഫോറത്തില്‍ കമ്പനിയുടെ പേര് ചേര്‍ക്കാത്തതിനു പിന്നില്‍ ആനുകൂല്യങ്ങള്‍ നിഷേധിച്ച് പുതിയ കമ്പനിയുടെ പേരില്‍ കരാര്‍ മാറ്റാനുളള തന്ത്രമാണെന്നും തൊഴിലാളികള്‍ പറയുന്നു.
കൗണ്ടര്‍ ജീവനക്കാര്‍, വിമാന ശുചീകരണം, ലോഡിങ് തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍ തുടങ്ങി 440 തൊഴിലാളികളാണ് കരിപ്പൂരില്‍ കുള്ളാര്‍ കമ്പനിക്ക് കീഴിലുള്ളത്. രണ്ടു വര്‍ഷം മുന്‍പ് ആനുകൂല്യങ്ങള്‍ നല്‍കാമെന്നേറ്റാണ് കമ്പനി തൊഴിലാളികളെ നിയമിച്ചതെന്ന് ജീവനക്കാര്‍ പറയുന്നു. തൊഴിലാളികളുടെ വേതനത്തില്‍ നിന്ന് ഇ.എസ്.ഐ,പി.എഫ് ആനുകൂല്യങ്ങളും പിടിക്കുന്നുണ്ടെങ്കിലും അത് അനുവദിച്ചു നല്‍കിയിട്ടില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. 25 മുതല്‍ പുതിയ പേരില്‍ കമ്പനി പ്രവര്‍ത്തിക്കുന്നതോടെ ആനുകൂല്യങ്ങളത്രയും നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ജീവനക്കാര്‍.
കരിപ്പൂരിലെ ഗ്രൗണ്ട്ഹാന്റ്‌ലിങ് ജോലികള്‍ എയര്‍ഇന്ത്യയുടെ കീഴിലുളള എ.ഐ.എ.ടി.എസ്.എല്‍ കമ്പനിയാണ്
കരാര്‍ എടുത്തത്. ഇവരില്‍ നിന്നാണ് ഡല്‍ഹി ആസ്ഥാനമായുളള കുള്ളാര്‍ കരാര്‍ കമ്പനി ഉപകരാര്‍ ഏറ്റെടുക്കുന്നത്. രണ്ടു വര്‍ഷമായി കരാര്‍ ഏറ്റെടുത്ത കമ്പനി തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ, പി.എഫ് ആനുകൂല്യങ്ങളും നല്‍കിയിട്ടില്ല. കഴിഞ്ഞ ദിവസം മാനേജരെ തടഞ്ഞ് പ്രതിഷേധിച്ചപ്പോള്‍ ആനുകൂല്യം നല്‍കാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ കമ്പനി വാക്കു പാലിച്ചില്ലെന്ന് ജീവനക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."