ജയരാജനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവച്ച ഇ.പി ജയരാജനെ പ്രശംസിച്ചുള്ള കോണ്‍ഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. തിരുവനന്തപും ഡി.സി.സി ജനറല്‍ സെക്രട്ടറി ബി.ആര് മുഹമ്മദ് ഷഫീര്‍ ആണ് ജയരാജനെ പിന്തുണച്ച് പോസ്റ്റിട്ടത്. ജയരാജനെതിരേ സംസാരിക്കേണ്ടി വന്നതിലുള്ള മനോവേദന പ്രകടിപ്പിച്ചുകൊണ്ടാണ് പോസ്റ്റ്.
''ഇ.പി ജയരാജന് എന്ന കമ്മ്യൂണിസ്റ്റ് മന്ത്രിയുടെ സ്വജനപക്ഷപാതത്തെ ശക്തമായി എതിര്‍ത്ത് ചാനലുകളില്‍ പിച്ചിച്ചീന്തുമ്പോഴും ഉള്ളില്‍ ഒന്ന് അറിയാമായിരുന്നു, സ്വന്തം പണം മുടക്കി 57ഓളം അനാഥക്കുട്ടികളെ സ്വന്തം മക്കളെ പോലെ വളര്‍ത്തുന്ന അനാഥാലയം നടത്തുന്ന, മാസത്തിലൊരിക്കല്‍ ആ കുട്ടികള്‍ക്ക് മധുരമിഠായിയുമായി വന്ന് അവരെ ഓരോരുത്തരേയും അടുത്തുവിളിച്ച് അവരെ അച്ഛനെ പോലെ ലാളിക്കുന്ന, അവരോടൊപ്പം മാത്രം ഓണവും ക്രിസ്മസും ആഘോഷിക്കുന്ന കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവ് ജയരാജനെന്ന മനുഷ്യസ്നേഹിയാണെന്ന്. രാത്രിയില്‍ എല്ലാദിവസവും കൃത്രിമ ശ്വാസോച്ഛാസത്തില്‍ ജീവിക്കുന്ന ഒരു രോഗിയാണെന്ന്. അങ്ങനെയുള്ള ജയരാജന് തന്റെ ട്രാക്ക് റിക്കാര്‍ഡ് മറന്ന് വെറുമൊരു കുടുംബസ്നേഹിയായി താഴ്ന്നതു കൊണ്ടാണ് വിമര്‍ശന ശരങ്ങളേറ്റ് പുറത്തു പോകേണ്ടിവന്നത് '' ഇങ്ങനെയാണ് കുറിപ്പ്. ഇതു തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടിയുടെതല്ലെന്നും ഷഫീര്‍ പറയുന്നുമുണ്ട്.
വന്‍ പ്രതികരണമാണ് ഈ പോസ്റ്റിന് ലഭിച്ചത്. പ്രതികരിച്ചവരില്‍ ഏറെയും ഷഫീറിന്റെ നിലപാടിനെ വിമര്‍ശിക്കുന്ന തരത്തിലുള്ളതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."