HOME
DETAILS
MAL
രാജാവിന്റെ മരണം താങ്ങാനാകാതെ തായ് ജനത
backup
October 17 2016 | 03:10 AM
ബാങ്കോക്ക്: തായ്ലന്റില് രാജാവിന്റെ വിയോഗം ഇനിയും താങ്ങാനാകാതെ തായ് ജനത. പലര്‍ക്കും ശാരീരിക, മാനസികാസ്വാസ്ഥ്യമുണ്ടായി. കൗണ്‍സിലിങ്ങും വൈദ്യസഹായവും നല്കാന് രാജ്യവ്യാപകമായി സഹായ കേന്ദ്രങ്ങള്‍ തുറന്നു. ജനങ്ങള്‍ ദൈവതുല്യരായാണ് അന്തരിച്ച ഭൂമിബോല്‍ അതുല്യതേജ് രാജാവിനെ കാണുന്നത്.
വിയോഗ വാര്‍ത്തയറിഞ്ഞയുടന്‍ പലയിടത്തും ആളുകള്‍ ബോധരഹിതരായി. രാജ്യത്ത് ഒരുവര്‍ഷത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. സന്തോഷമുള്ള എല്ലാ പരിപാടികളും നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവു നല്‍കിയിട്ടുണ്ട്.
അതിനിടെ ദുഃഖാചരണം കഴിഞ്ഞ ശേഷം മാത്രമേ അധികാരമേല്ക്കൂവെന്ന് കിരീടവകാശി മഹാ വജ്രലോക്രോണ് അറിയിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. പ്രധാനമന്ത്രി പ്രയുത് ചാങ് ഓച്ചയും ഇക്കാര്യം രാജ്യത്തെ ടി.വിയിലൂടെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."