HOME
DETAILS
MAL
നിയമസഭയില്‍ എ.കെ ബാലന് ഇനി രണ്ടാമന്
backup
October 17 2016 | 03:10 AM
തിരുവനന്തപുരം: നിയമസഭയില്‍ ഇനി രണ്ടാമനായി നിയമമന്ത്രി എ.കെ ബാലന്. മുഖ്യമന്ത്രിയുടെ സമീപത്തെ ഇരിപ്പിടത്തിലാണ് ഇനി എ.കെ ബാലനിരിക്കുക. വ്യവസായ മന്ത്രിയായിരുന്ന ഇ.പി ജയരാജന്റെ ഇരിപ്പിടത്തിലാണ് ഇനി എ.കെ ബാലനിരിക്കുക. രാജിവച്ച ഇ.പി ജയരാജനെ രണ്ടാം നിരയിലേക്ക് മാറ്റി.
ബന്ധുനിയമവിവാദത്തെ തുടര്‍ന്നായിരുന്നു ഇ.പി ജയരാജന് രാജിവച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്ത ശേഷമാണ് ഇ.പിയുടെ രാജി പാര്‍ട്ടി ആവശ്യപ്പെട്ടത്. രാജിയല്ലാതെ മറ്റ് പോംവഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സെക്രട്ടേറിയറ്റ് യോഗത്തില്‍ നിലപാട് സ്വീകരിച്ചു. ഭൂരിപക്ഷം സെക്രട്ടേറിയറ്റ് അംഗങ്ങളും ഇ.പിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."