HOME
DETAILS
MAL
മുംബൈയില്‍ വിവരാവകാശ പ്രവര്ത്തകന് വെടിയേറ്റു മരിച്ചു
backup
October 17 2016 | 05:10 AM
മുംബൈ: വിവരാവകാശ പ്രവര്ത്തകന് മുംബൈയില്‍ വെടിയേറ്റു മരിച്ചു. 72 കാരനായ ഭൂപേന്ദ്ര വീര ആണ് വീടിനുള്ളില്‍ അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
ഈസ്റ്റ് മുംബൈയില്‍ സന്താക്രൂസില് ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്. വീടിനുള്ളില്‍ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്ന ഭൂപേന്ദ്രയ്ക്കു നേരെ വീടിലേക്ക് അതിക്രമിച്ചു കടന്നുവന്ന അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു. കൊലപാതകത്തിനു പിന്നിലുള്ള കാരണം എന്തെന്ന് വ്യക്തമല്ല.
അനധികൃത കെട്ടിട നിര്‍മാണത്തിനെതിരെയും ഭൂമി കൈയേറ്റത്തിനെതിരെയും സമരം നടത്തിയിട്ടുള്ള ആളാണ് ഭൂപേന്ദ്ര വീര. ഭൂമാഫിയയുടെ നിരന്തര ഭീഷണി ഇദ്ദേഹത്തിനെതിരെ വന്നിരുന്നു. ജീവനു ഭീഷണിയുള്ളതായി കാണിച്ച് അദ്ദേഹം പൊലിസില്‍ പരാതി നല്‍കിയിരുന്നുവെന്ന് ആംആദ്മി നേതാവും സഹപ്രവര്‍ത്തകയുമായ അഞ്ജലി ദമാനിയ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."