HOME
DETAILS
MAL
വെടിനിര്‍ത്തല്‍ ലംഘനത്തിന് സൈന്യം മറുപടി നല്‍കുന്നുണ്ട്: പരീക്കര്‍
backup
October 17 2016 | 09:10 AM
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പാകിസ്താന് നടത്തുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ക്ക് ഇന്ത്യന്‍ സൈന്യം തക്കതായ മറുപടി നല്‍കുന്നുണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ നൂറോളം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ നടന്നിട്ടുണ്ട്. ഓരോ തവണയും ഇന്ത്യന്‍ സൈന്യം അതിന് മറുപടി നല്‍കുകയും ചെയ്യുന്നുണ്ടെന്നും പരീക്കര്‍ പറഞ്ഞു.
കശ്മിരിലെ റജൗരി ജില്ലയില്‍ ഇന്നലെയുണ്ടായ വെടിവെപ്പില്‍ ഒരു സൈനികന് കൊല്ലപ്പെട്ടിരുന്നു. പാക് അധീന കശ്മിരില്‍ അതിര്‍ത്തി കടന്ന ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് ശേഷം 25 ഓളം തവണയാണ് പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."