വിദ്യാഭ്യാസരംഗത്തെ ശാക്തീകരണ പദ്ധതികളുമായി എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റ് സമാപിച്ചു
അബൂദബി: എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ അബൂദബിയില്‍ നടന്ന ഗ്ലോബല്‍ മീറ്റ് വിദ്യാഭ്യാസ പ്രബോധന രംഗത്ത് പുതിയ പദ്ധതികള്‍ക്ക് തുടക്കമിട്ടു. ജി.സി.സി രാജ്യങ്ങളിലെ എസ്.കെ.എസ്.എസ്.എഫിന്റെയും വിവിധ സുന്നി സെന്ററുകളുടെയും തെരഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു. പ്രവേശന പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 50 വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വിസ് പരിശീലനം, കൊച്ചിയില്‍ സ്റ്റുഡന്റ്‌സ് ഹോസ്റ്റല്‍, 12 നിര്‍ധന കുടുംബങ്ങള്‍ക്കുള്ള പാര്‍പ്പിട പദ്ധതി, ട്രെയിനിങ് സെന്റര്‍ തുടങ്ങിയ പദ്ധതികള്‍ ഗ്ലോബല്‍ മീറ്റില്‍ വിവിധ സംഘടനകള്‍ ഏറ്റെടുത്തു. ജി.സി.സി രാജ്യങ്ങളില്‍ ഗള്‍ഫ് സത്യധാര മാസികയ്ക്ക് കൂടുതല്‍ പ്രചാരം നല്‍കുന്നതിനുള്ള പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കി.
എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മീറ്റ് ദുബൈ സുന്നി സെന്റര്‍ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍, അഹ്മദ് സുലൈമാന്‍ ഹാജി, സ്വാബിര്‍ മാട്ടൂല്‍ പ്രസംഗിച്ചു.
ജി.സി.സി തല ചര്‍ച്ചകളില്‍ അലവിക്കുട്ടി ഒളവട്ടൂര്‍ (റിയാദ്), ഹബീബ് കോയ തങ്ങള്‍ (ജിദ്ദ), ഇബ്‌റാഹീം ഓമശ്ശേരി (ദമാം), മുനീര്‍ ഹുദവി (ഖത്തര്‍), ഉമറുല്‍ ഫാറൂഖ് ഹുദവി (ബഹ്‌റൈന്‍), ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍, മുഹമ്മദലി പുതുപ്പറമ്പ് (കുവൈത്ത്), കെ.കെ. റഫീഖ് (മസ്‌കത്ത്), അബ്ദുസ്സലാം ഹാജി, അബ്ദുല്ലതീഫ് ഫൈസി തിരുവള്ളൂര്‍ (സലാല), ഹുസൈന്‍ ദാരിമി (യു.എ.ഇ) എന്നിവര്‍ പങ്കെടുത്തു. ഡോ. അബ്ദുറഹ്മാന്‍ ഒളവട്ടൂര്‍ ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞു. സത്താര്‍ പന്തലൂര്‍, ശിഹാസ് സുല്‍ത്താന്‍ എന്നിവര്‍ പ്രൊജക്ട് അവതരിപ്പിച്ചു.
സമാപന സമ്മേളനം യു.എ.ഇ സുന്നി സെന്റര്‍ പ്രസിഡന്റ് സയ്യിദ് വി.പി പൂക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ശുഐബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ മീറ്റ് 2017 ബഹ്‌റൈനില്‍ വച്ച് നടക്കുമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള സമാപന സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. അബ്ദുല്ല ചേലേരി, ശാക്കിര്‍ ഹുദവി, സി.വി. അബ്ദുറഹ്മാന്‍, അബൂബക്കര്‍ കുന്നത്ത്, ശൗകത്ത് മൗലവി, അബ്ദുസ്സലാം ബാഖവി, ആസിഫ് ദാരിമി പുളിക്കല്‍, ഹബീബ് ഫൈസി കോട്ടോപ്പാടം എന്നിവര്‍ പ്രസംഗിച്ചു. ഹൈദര്‍ അലി ഹുദവി സ്വാഗതവും മന്‍സൂര്‍ മൂപ്പന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."