കഅ്ബ കഴുകല്‍ ചടങ്ങ് നടന്നു
ജിദ്ദ: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ വിശുദ്ധ കഅ്ബ കഴുകല്‍ ചടങ്ങ് ഇന്നലെ പ്രഭാതനിസ്‌കാരത്തിന് ശേഷം നടന്നു. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉപദേശകനും മക്കാ ഗവര്‍ണറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരനാണ് ചടങ്ങിന് നേതൃത്വം നല്‍കിയത്.
ഇരുഹറം കാര്യവകുപ്പ് മേധാവി ഡോ. അബ്ദുറഹ്മാന്‍ സുദൈസ്, മസ്ജിദുല്‍ ഹറംകാര്യ ഉപമേധാവി ഡോ. മുഹമ്മദ് ബിന്‍ നാസര്‍ അല്‍ഖുസൈം, കഅ്ബാലയത്തിന്റെ താക്കോല്‍ സൂക്ഷിപ്പ് ചുമതലയുള്ള അല്‍ശൈബി കുടുംബത്തിലെ കാരണവര്‍ ശൈഖ് ഡോ. സ്വാലിഹ് അല്‍ശൈബി, രാജകുടുംബത്തിലെയും മറ്റും പ്രമുഖര്‍, വിദേശപ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു. പനിനീരും ഊദ് അത്തറും സുഗന്ധദ്രവ്യങ്ങളും കലര്‍ത്തിയ സംസം ഉപയോഗിച്ചാണ് കഅ്ബാലയത്തിന്റെ ഉള്‍വശം കഴുകിയത്.
ഈ മിശ്രിതം ഉപയോഗിച്ച് കഅ്ബാലയത്തിന്റെ ഉള്‍വശത്തെ ചുമരുകള്‍ തുടക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."