HOME
DETAILS
MAL
എം.പിമാരുടെ സമ്മേളനം 28ന്
backup
October 17 2016 | 19:10 PM
തിരുവനന്തപുരം: ശീതകാല സമ്മേളനത്തിനു മുന്നോടിയായി സംസ്ഥാനത്തെ എം.പിമാരുടെ സമ്മേളനം 28നു ചേരുമെന്നു മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ അറിയിച്ചു. കേരളത്തിന്റെ റെയില്‍വേ വികസനം അടക്കമുള്ള കാര്യങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
റെയില്‍വേ നേരിടുന്ന പ്രശ്നം ഗൗരവത്തോടെയാണു സര്‍ക്കാര്‍ കാണുന്നത്. റെയില്‍ അപകടങ്ങള്‍ സംഭവിച്ചപ്പോള്‍ കേന്ദ്രമന്ത്രിക്കു കത്തു നല്കി. കോച്ച് ഫാക്ടറിയുടെ കാര്യം തുടര്‍ന്നും സംസ്ഥാനം ഉന്നയിക്കും. കേന്ദ്രവിഹിതം നേടിയെടുക്കുന്നതിനു തുടര്‍ശ്രമങ്ങള്‍ നടത്തും. സംസ്ഥാനത്തുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള സമീപനം സ്വീകരിക്കും. ഡല്‍ഹിയിലെ എം.പി സെല്‍ കൂടുതല്‍ ശക്തിപ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."