HOME
DETAILS
MAL
വിവരാവകാശ പ്രവര്‍ത്തകന്റെ കൊല: കോണ്‍ഗ്രസ് നേതാവും മകനും അറസ്റ്റില്‍
backup
October 17 2016 | 19:10 PM
മുംബൈ: വിവരാവകാശ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസ് നേതാവിനേയും മകനേയും പൊലിസ് അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് നേതാവായ റസാക്ക് ഖാന്(71), മകന് അംജത്(48) എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. വിവരാവകാശ പ്രവര്ത്തകന് ഭൂപേന്ദ്ര വീര(61)യാണ് കൊലചെയ്യപ്പെട്ടത്.
കഴിഞ്ഞ ശനിയാഴ്ചയാണ് മുംബൈയിലെ സാന്ദാക്രൂസില് തന്റെ വസതിയില്‍ വച്ച് ഭൂപേന്ദ്ര വെടിയേറ്റ് മരിച്ചത്. എന്നാല്‍ കൊലപാതകത്തിന് കാരണം വസ്തുതര്ക്കമാണെന്ന് സംശയിക്കുന്നതായി മുംബൈ പൊലിസ് അറിയിച്ചു. വീട്ടില്‍ ടി.വി കണ്ടുകൊണ്ടിരിക്കുമ്പോഴായിരുന്നു സൈലന്‍സര്‍ ഘടിപ്പിച്ച റിവോള്‍വര്‍ ഉപയോഗിച്ച് ഭൂപേന്ദ്രയെ വെടിവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."