കലക്ടര്‍ക്ക് നോട്ടീസ് അയക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്
ആലുവ: മൂലമ്പിള്ളിയില്‍ വീട് നിര്‍മാണ അനുമതിയില്‍ വിവേചനം കാട്ടിയെന്ന പരാതിയില്‍ കലക്ടര്‍ക്ക് നോട്ടീസ് അയക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. മൂലമ്പിള്ളി പദ്ധതിയ്ക്കായി വീടൊഴിയേണ്ടി വന്നവര്‍ നല്‍കിയ പരാതിയിലാണ് കമ്മിഷന്റെ ഉത്തരവ്.
മൂലമ്പിള്ളിയില്‍ കുടിയൊഴിക്കപ്പെട്ടവര്‍316 പേരുണ്ടായിരിക്കെ, സ്വന്തമായി വീട് നിര്‍മാണത്തിനായി 36 പേര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളൂ.
ഇതുമൂലം തങ്ങള്‍ ഏറെ ദുരിതത്തിലാണെന്ന് കാണിച്ച് നല്‍കിയ പരാതിയിലാണ് വിവേചനത്തിനെതിരേ കലക്ടര്‍ക്ക് നോട്ടീസ് അയക്കാന്‍ കമ്മിഷന്‍ ചെയര്‍മാന്‍ ഉത്തരവിട്ടത്.
പൊടിശല്ല്യം രൂക്ഷമാക്കുന്ന ആലുവയിലെ ഗുഡ്‌ഷെഡ് കളമശ്ശേരിയിലേക്ക് നീക്കണമെന്ന പരാതിയില്‍ ഒരു തീരുമാനവും കൈക്കൊള്ളാത്ത നടപടിയ്‌ക്കെതിരേ റെയില്‍വേ ഡിവിഷന്‍ എഞ്ചിനീയര്‍ക്ക് നോട്ടീസ് നല്‍കുവാന്‍ കമ്മിഷന്‍ ഉത്തരവായി. പൊതുപ്രവര്‍ത്തകനായ ഖാലിദ് മുണ്ടപ്പിള്ളി നല്‍കിയ പരാതിയിലാണ് കമ്മിഷന്റെ നടപടി.
നിയമം തെറ്റിച്ച് സര്‍വീസ് നടത്തുന്ന ആലുവയിലെ സ്വകാര്യ ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ വിശദീകരണം ആവശ്യപ്പെട്ട് ഗതാഗത കമ്മിഷന്‍, ആര്‍.ടി.ഒ, റൂറല്‍ എസ്.പി. എന്നിവര്‍ക്ക് നോട്ടീസ് നല്‍കുവാനും നൊച്ചിമ സ്വദേശിനി പ്രീതി എന്ന വീട്ടമ്മയുടെ വാട്ടര്‍ കണക്ഷനുമായി ബന്ധപ്പെട്ട് 80,000 രൂപ വാങ്ങുകയും, പിന്നീട് രണ്ടരലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്ത കേസിലും വാട്ടര്‍ അതോറിറ്റി ആലുവ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നോട്ടീസ് അയക്കുവാനും കമ്മിഷന്‍ ഉത്തരവിട്ടു.
ഇന്നലെ ആലുവ പാലസില്‍ നടന്ന സിറ്റിങില്‍ 25 കേസുകള്‍ പരിഗണനയ്‌ക്കെത്തിച്ചു. മൂന്ന കേസുകളില്‍ റിപ്പോര്‍ട്ട് തേടുകയും ഒരു കേസ് തീര്‍പ്പാക്കുകയും 16 കേസുകളില്‍ വിശദാംശങ്ങള്‍ ആരായുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."