തുറമുഖ തൊഴിലാളികളുടെ സമരം അവസാനിപ്പിച്ചു
മട്ടാഞ്ചേരി: കൊച്ചി തുറമുഖത്തെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സത്വര നടപടി ആവശ്യപ്പെട്ടു കൊണ്ട് തുറമുഖ ആസ്ഥാനത്തിനു മുന്നില്‍ കൊച്ചിന് പോര്‍ട്ട് ജോയിന്റ് ട്രേഡ് യൂനിയന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവന്നിരുന്ന സമരം ആയിരം ദിവസം തികഞ്ഞ തിങ്കളാഴ്ച താല്കാലികമായി അവസാനിപ്പിച്ചു. സമര ലക്ഷ്യങ്ങള്‍ ഭാഗികമായി നേടിയെടുക്കാനായതിനാലാണ് താല്‍ക്കാലികമായി സമരം അവസാനിപ്പിച്ചതെന്ന് യൂണിയന് നേതാക്കള്‍ പറഞ്ഞു.
സമരത്തെ തുടര്‍ന്ന് കൊച്ചി തുറമുഖത്തിന്റെ ദുരവസ്ഥ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ കഴിഞ്ഞതായി നേതാക്കള്‍ അവകാശപ്പെട്ടു.
സമരസമാപന പ്രഖ്യാപന ചടങ്ങ് സി.പി.എം. ജില്ലാ സെക്രട്ടറി പി.രാജീവ് ഉദ്ഘാടനം പെയ്തു. പി.എം മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ പി രാജു, കെ.പി ഹരിദാസ്, വി.എച്ച് ഷിഹാബുദ്ധീന്, സി.ഡി നന്ദകുമാര്‍, എം ജമാല്‍ കുഞ്ഞ്, അബ്ദുല്‍ ജബ്ബാര്‍, സി.കെ മണിശങ്കര്‍, ബെന്നി ഫെര്‍ണാണ്ടസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."