HOME
DETAILS

കോണ്ടൂര്‍ കനാല്‍ ആഴം കൂട്ടി; ആളിയാറില്‍ വെള്ളം എത്തില്ല

  
backup
October 17 2016 | 19:10 PM

%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a8%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b4%e0%b4%82-%e0%b4%95%e0%b5%82%e0%b4%9f

പാലക്കാട്: കോണ്ടൂര്‍ക്കനാല്‍ ആഴം കൂട്ടി നവീകരിച്ചതോടെ ആളിയാര്‍ ഡാമില്‍ വെള്ളം എത്തുന്നില്ല. ഇതോടെ പ്രധാനപ്പെട്ട സ്ലൂയിസുകളെല്ലാം അടച്ചു . ഇനി ആളിയാറില്‍ കോണ്ടൂര്‍ കനാലിലെ വെള്ളം എത്തില്ല. സര്‍ക്കാര്‍ പതിയില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിച്ച ശേഷം 1330ഘനയടി വെള്ളമാണ് പുറത്തേക്ക് വിടുന്നത്.
ഇത് 49.30 കിലോമീറ്റര്‍ നീളമുള്ള കനാല്‍ വഴി തിരുമൂര്‍ത്തിയില്‍ എത്തിക്കുകയാണ്. രണ്ടു വര്‍ഷം മുന്‍പാണ് കോടികള്‍ ചെലവിട്ട് കനാല്‍ നിര്‍മാണം തുടങ്ങിയത്. എന്നിട്ടും കേരള ജലസേചനവകുപ്പ് അനങ്ങിയിട്ടില്ല. ഉദ്യോഗസ്ഥര്‍ കനാല്‍ നവീകരണത്തിന്റെ വിവരങ്ങള്‍ അറിഞ്ഞിട്ടുമില്ല.
പറമ്പിക്കുളം ആളിയാര്‍ കരാര്‍ അനുസരിച്ചു തമിഴ്‌നാടിന് 16.5 ടി.എം.സി ജലവും,കേരളത്തിന് 7.250 ടി.എം.സി ജലവും ഉപയോഗിക്കാം. എന്നാല്‍ പറമ്പിക്കുളത്തെ മൂന്ന് ഡാമുകളില്‍ നിന്ന് മാത്രം ഒരു വര്‍ഷം 33 ടി.എം.സി ജലം ലഭിക്കുന്നുണ്ടെന്നാണ് തമിഴ്‌നാട് ജലസേചനവകുപ്പും വൈദ്യുതി വകുപ്പും പറയുന്നത്. ഈ വെള്ളം മുഴുവന്‍ കോണ്ടൂര്‍ വഴി ചോര്‍ത്തികൊണ്ടുപോവുകയാണ്. ഇപ്പോള്‍ ആളിയാര്‍ ഫീഡര്‍ കനാല്‍ നവീകരിച്ച് സ്വകാര്യ തോട്ടങ്ങള്‍ക്ക് വെള്ളം വില്‍ക്കുകയും ചെയ്യുന്നു തമിഴ്‌നാട്.
ഞാറ്റുവേല കലണ്ടര്‍ മുന്‍നിര്‍ത്തി കര്‍ഷകര്‍ കൃഷിയിറക്കുമ്പോള്‍ ലഭിക്കേണ്ട വെള്ളത്തിന്റെ സമയവും അളവും കരാറില്‍ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍, മഴകുറവാണെന്നും ആളിയാറില്‍ വെള്ളമില്ലെന്നും പറഞ്ഞ് അളവും സമയവും പാലിക്കുന്നില്ല. ചിറ്റൂര്‍ പുഴ പദ്ധതി പ്രദേശത്തെ 22,000 ഹെക്ടര്‍ നെല്‍പാടത്ത് നിലമൊരുക്കുന്നതിനും ഞാറ്റടി തയാറാക്കുന്നതിനും നടീലിനും കൃത്യസമയത്ത് വെള്ളം കിട്ടിയാല്‍ മാത്രമേ കര്‍ഷകര്‍ക്ക് ഗുണമുള്ളൂ. വാര്‍ത്തുവിത, ഒന്നാംവിള, രണ്ടാംവിള എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായി തിരിച്ചാണ് കരാറില്‍ ജലവിതരണത്തിന് സമയവും അളവും ക്രമീകരിച്ചിരിക്കുന്നത്.
 ജൂണ്‍ ഒന്നിന് തുടങ്ങുന്ന ജലവിതരണ കലണ്ടര്‍ പ്രകാരം കൃത്യമായ സമയത്ത് ശരിയായ അളവില്‍ ജലവിതരണം നടക്കാറില്ല. കരാറുപ്രകാരം രണ്ടാംവിളക്ക് സെപ്തംബര്‍ 15 മുതല്‍ ചിറ്റൂര്‍ പുഴയിലേക്ക് അനുവദിച്ചുകിട്ടേണ്ടത് 707 ഘനയടിയാണെങ്കിലും, ലഭിക്കുന്നത് 300 ഘനയടിയില്‍ താഴെമാത്രമാണ്.
കേരളത്തിന് കാലവര്‍ഷത്തില്‍ ലഭിക്കുന്ന മഴവെള്ളമുള്‍പ്പടെ 7.5 ടി.എം.സി. വെള്ളം അളന്നുതന്നാണ് തമിഴ്‌നാട് കണക്ക് ഒപ്പിക്കുന്നത്. ജലവിതരണത്തിലെ അപ്രാഖ്യാപിത സമയവും കുറഞ്ഞ അളവും കാര്‍ഷിക മേഖലയെത്തന്നെ തകിടം മറിക്കുന്നു. കരാര്‍ പ്രകാരം കേരളത്തിന് അവകാശപ്പെട്ട ജലം നേടിയെടുക്കാന്‍ ശ്രമിക്കാതെ പത്രപ്രസ്താവനകളും യോഗങ്ങളും നടത്തി മുഖം രക്ഷിക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  4 days ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  4 days ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  4 days ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  4 days ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  4 days ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  4 days ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  4 days ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  4 days ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  4 days ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  4 days ago