HOME
DETAILS
MAL
പ്രസിഡന്റ്സ് ട്രോഫി : രജിസ്ട്രേഷന് തുടങ്ങി, ആദ്യമെത്തിയത് നടുഭാഗം ചുണ്ടന്
backup
October 17 2016 | 19:10 PM
കൊല്ലം: അടുത്തമാസം നടക്കുന്ന പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിനുള്ള രജിസ്ട്രേഷന് തുടങ്ങി. ആദ്യമെത്തിയത് ആലപ്പുഴ ടൗണ്‍ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടന്.
സുനില്‍ ജോസഫ് ക്യാപ്റ്റനായുള്ള വള്ളത്തിന് വേണ്ടി എ.എം ഇക്ബാലാണ് രജിസ്ട്രേഷന് നടത്തിയത്. എ ഗ്രേഡ് വള്ളങ്ങള്‍ ഒരണ്ണവും ബി ഗ്രേഡ് വള്ളങ്ങള്‍ അലങ്കാര വള്ളങ്ങള്‍ ഓരോന്നു വീതവും രജിസ്റ്റര്‍ ചെയ്തു. രജിസ്ട്രേഷന് കമ്മിറ്റി ചെയര്മാന് സി.പി വിജയന് ഫീസ് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. വള്ളംകളിയുടെ നടത്തിപ്പിന് സ്പീഡ് ബോട്ടുകളും മോട്ടോര്‍ ബോട്ടുകളും നല്കാന് തയ്യാറുള്ളവര്‍ 24 ന് മുമ്പായി ഡി.റ്റി.പി.സിയുമായി ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."