ജനവാസ കേന്ദ്രത്തില്‍ കോഴി മാലിന്യം നിക്ഷേപിക്കുന്നതായി പരാതി
പുത്തുമല: പച്ചക്കാട് പ്രദേശത്ത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധം കോഴി മാലിന്യം തള്ളുന്നതായി പരാതി. ഇതുസംബന്ധിച്ച് പ്രദേശവാസികളുടെ നേതൃത്വത്തില്‍ കലക്ടര്‍ക്ക് പരാതി നല്‍കി.
പ്രദേശത്തെതന്നെ താമസക്കാരനായ വ്യക്തിയാണ് അദ്ദേഹത്തിന്റെ സ്ഥലത്ത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ കോഴി മാലിന്യം ഉപേക്ഷിക്കുന്നത്. ഇതിന്റെ ദുര്‍ഗന്ധം മൂലം പ്രദേശവാസികള്‍ക്ക് ദുരിതമായിരിക്കുകയാണ്. ഇതു സംബന്ധിച്ച് മുമ്പ് മേപ്പാടി പൊലിസ് സ്റ്റേഷനിലും ആരോഗ്യ വകുപ്പിലും പരാതികള്‍ നല്‍കിയിരുന്നു. എന്നാല്‍ കുറച്ച് ദിവസം മാലിന്യം നിക്ഷേപിക്കുന്നത് നിര്‍ത്തി ഇപ്പോള്‍ വീണ്ടും മാലിന്യം തള്ളാന്‍ ആരംഭിച്ചിരിക്കുകയാണ്. കൂടാതെ പത്തോളം നായകളെ ഇയാള്‍ വളര്‍ത്തുന്നുണ്ട്.
ഇവയുടെ ആക്രമണം ഭയന്നാണ് സ്‌കൂളിലേക്കും മദ്‌റസകളിലേക്കുമുള്ള വിദ്യാര്‍ഥികള്‍ പോകുന്നത്. അതിനാല്‍ മാലിന്യം നിക്ഷേപിക്കുന്നത് ശാശ്വതമായി നിര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പ്രദേശവാസികള്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."