HOME
DETAILS
MAL
ജില്ലയില്‍ രണ്ടിടത്ത് ആക്രമണം ക്ഷേത്ര ജീവനക്കാരന് നേരെ അജ്ഞാതന്റെ ആക്രമണം
backup
October 18 2016 | 03:10 AM
വല്ലപ്പുഴ: പൊട്ടച്ചിറ പൊന്മുഖം ശിവക്ഷേത്രം ജീവനക്കാരന് പാപ്പിയില്‍ മണ്ണുംപറമ്പില്‍ രാമചന്ദ്ര (59)നെ അജ്ഞാതന്‍ ആക്രമിച്ചു. ഞായറാഴ്ച്ച രാത്രി എട്ടോടെയായിരുന്നു ആക്രമണം. വയലില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ നിന്നും വീട്ടിലേക്ക് നടന്ന് വരവെയാണ് ആക്രമിക്കപ്പെട്ടത്. കയ്യിനും എടുപ്പിനും പരിക്കേറ്റ രാമചന്ദ്രന് ചെര്‍പ്പുളശ്ശേരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമി ഇരുട്ടില്‍ ഓടി മറഞ്ഞു. സുപ്രഭാതം ഏജന്റ് അരവിന്ദന്റെ സഹോദരനാണ് ദേവസം ബോര്‍ഡ് ജീവനക്കാരന്. ചെര്‍പ്പുളശ്ശേരി പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."