ജയില്‍മോചിതനായ യുവാവ് നാട്ടില്‍ തിരിച്ചെത്തി
ഫറോക്ക്: കെ.എം.സി.സിയുടെ സഹായത്തില്‍ ജയില്‍മോചിതനായ യുവാവ് നാട്ടില്‍ തിരിച്ചെത്തി. ജോലിക്കിടയില്‍ വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ നഷ്ടപരിഹാരം നാല്കാനാകാതെ ഒരുവര്‍ഷമായി സൗദിയിലെ ബല്ജുര്ഷിജ ജയിലില്‍ കഴിയുകയായിരുന്ന രാമനാട്ടുകര, കോടമ്പുഴ സ്വദേശി നാണിയാട്ട് സൈതലവിയുടെ മകന് മന്‍സൂറാണ് നാട്ടില്‍ തിരിച്ചെത്തിയത്.
രണ്ടുവര്‍ഷം മുന്‍പാണ് മന്‍സൂര്‍ വിദേശത്തു പോയത്. അബഹയില്‍ സഊദി പൗരന്റെ കീഴില്‍ റോഡ് കോണ്‍ട്രാക്റ്റേഴ്സ് കമ്പനിയില്‍ ഡ്രൈവര്‍ ജോലി ചെയ്യവെ നിയന്ത്രണംവിട്ടു താഴ്ചയിലേക്ക് മറിഞ്ഞ വാഹനത്തിന്റെ കേടുപാടുകള്‍ക്കു നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് തൊഴിലുടമ യുവാവിനെ ജയിലിലാക്കിയത്. ഒന്നര ലക്ഷം റിയാലാണ് കമ്പനി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. ബല്‍ജുര്‍ഷി കെ.എം.സി.സി നേതാക്കളായ സൈതലവി അരീക്കര, യൂസുഫ്, ഷരീഫ് ചുങ്കം എന്നിവര്‍ നടത്തിയ ഇടപെടലില്‍ നഷ്ടപരിഹാരതുക 60,000 റിയാലാക്കി കുറക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."