വൃക്ക നഷ്ടപ്പെട്ട യുവാവിന് സഹായഹസ്തവുമായി ഓട്ടോ ഡ്രൈവര്‍മാര്‍
വള്ളുവമ്പ്രം: ഇരുവൃക്കകളും നഷ്ടപ്പെട്ട യുവാവിന്റെ ചികിത്സക്കായി പണം സ്വരൂപിക്കാന്‍ വള്ളുവമ്പ്രത്തെ മുച്ചക്ക്ര വാഹനങ്ങള്‍ ഇന്നലെ ഓടിയത് കാരുണ്യത്തിന്റെ വഴിയില്‍. വള്ളുവമ്പ്രം ടൗണ്‍ സംയുക്ത ഓട്ടോറിക്ഷാ തൊഴിലാളി യൂനിയന്റെ നേതൃത്വത്തില്‍ എഴുപതിലധികം ഓട്ടോറിക്ഷകളാണ് വള്ളുവമ്പ്രം നടുക്കണ്ടി പരേതനായ വേലായുധന്റെ മകന്‍ ജയേഷ് എന്ന ഉണ്ണിയുടെ വൃക്ക മാറ്റിവെക്കല്‍ ചികിത്സാ സഹായ ധനസമാഹരണാര്‍ഥം സര്‍വീസ് നടത്തിയത്.
ഓട്ടത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനവും തൊഴിലാളികളുടെ വേതനവും മുഴുവനായി ചികിത്സാ നിധിയിലേക്ക് മാറ്റിവെക്കും. നാല് സഹോദരിമാരും അമ്മയുമടങ്ങുന്ന കുടുംബത്തിലെ ഏക ആശ്രയമാണ് ജയേഷ്. രണ്ടുവര്‍ഷം മുന്‍പാണ് അസുഖം ബാധിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസ് വിധേയമാക്കിയാണ് ജീവന്‍ നിലനിറുത്തുന്നത്.
വൃക്കയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച് കൊണ്ടിരിക്കുന്നതിനാല്‍ വേഗത്തില്‍ തന്നെ ശാസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.
വൃക്ക നല്‍കാന്‍ സഹോദരി തയാറാണങ്കിലും ശാസ്ത്രക്രിയക്കും തുടര്‍ ചികിത്സക്കുമായി 20 ലക്ഷത്തോളം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. കുടുംബത്തിലെ ഏക മകനുണ്ടായ ഈ ദുരവസ്ഥക്ക് ഉദാരമതികളില്‍ നിന്ന് സഹായം സ്വീകരിക്കുന്നതിനായി നാട്ടുകാര്‍ ചികിത്സാ സഹായ സമിതി രൂപീകിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
പരിസര പ്രദേശത്തെ സ്‌കൂള്‍, സാംസ്‌കാരിക ക്ലബ്, പ്രവാസികള്‍ തുടങ്ങി വിവിധ സംഘടനകള്‍ ജയേഷ് ചികിത്സാ സഹായത്തിനായി രംഗത്ത് വന്നിട്ടുണ്ട്. നേരത്തെ കൊണ്ടോട്ടി റൂട്ടിലോടുന്ന ബുറാഖ്, ചലഞ്ചേഴ്‌സ് ബസുകള്‍ കാരുണ്യ ഓട്ടം നടത്തി ജീവനക്കാരുടെ ഒരു ദിവസത്തെ സേവനം നല്‍കിയിരുന്നു. ഫണ്ട് സ്വരൂപിക്കുന്നതിനായി മോങ്ങം ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 11660100224490 ഐ.എഫ്.സി കോഡ് എഫ്.ഡി.ആര്‍.എല്‍ 0001166.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."