കുഞ്ഞാപ്പ ഹാജിയുടെ നിര്യാണം മലയോരത്തിന് തീരാ നഷ്ടം
നിലമ്പൂര്‍: മലയോരത്തെ വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി ജീവിതം സമര്‍പ്പിച്ച മഹത് വ്യക്തിത്വത്തെയാണ് പാറക്കപ്പാടം മുണ്ടശ്ശേരി കുഞ്ഞാപ്പ ഹാജിയുടെ നിര്യാണത്തോടെ നാടിന് നഷ്ടമായത്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തും, സമസ്ത, മുസ്‌ലിംലീഗ് സംഘടന മുന്‍നിര പ്രവര്‍ത്തകനായും വ്യക്തി മുദ്ര പതിപ്പിക്കാന്‍ കുഞ്ഞാപ്പ ഹാജിക്ക് സാധിച്ചു. നിലമ്പൂര്‍ മര്‍കസ്, അഞ്ചാംമൈല്‍ യമാനിയ ഇസ്‌ലാമിക് സെന്റര്‍, പൂക്കോട്ടുംപാടം ടൗണ്‍ റഹ്മാനിയ ജുമാമസ്ജിദ്, പാറക്കപ്പാടം പള്ളി, മദ്‌റസ തുടങ്ങിയ വിദ്യാഭ്യാസ, ദീനി സ്ഥാപനങ്ങള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചു. പി.വി അബ്ദുല്‍ വഹാബ് എം.പി, ഇ.കെ. കുഞ്ഞമ്മദ് മുസ്‌ലിയാര്‍, കെ.ടി കുഞ്ഞാന്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, ഒ. കുട്ടി മുസ്‌ലിയാര്‍ അമ്പലക്കടവ്, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ മൂത്തേടം, എ.പി യഅ്കൂബ് ഫൈസി, സലീം എടക്കര, അലി ദാരിമി തൃപ്പനച്ചി, ഹംസ ഫൈസി രാമംകുത്ത്, സലീം മാട്ടുമ്മല്‍, നിലമ്പൂര്‍ മര്‍കസ് വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങി നിരവധി മേഖലകളിലുള്ളവര്‍ വസതിയിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."