മഞ്ചേരി പയ്യനാട് റോഡ് റബറൈസ് ചെയ്യാന്‍ അനുമതി ലഭിച്ചിട്ടും തുടര്‍ പ്രവൃത്തികള്‍ വൈകുന്നു
മഞ്ചേരി: പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിച്ചിട്ടും മഞ്ചേരി പയ്യനാട് റോഡിന്റെ ടാറിങ് പ്രവൃത്തികള്‍ വൈകുന്നു. മഞ്ചേരി -ഒലിപ്പുഴ റോഡിലെ പയ്യനാട് ഭാഗത്ത് വര്‍ഷങ്ങള്‍ മുന്‍പുള്ള ഗതാഗതക്കുരുക്ക് തീര്‍ക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ തിരക്കിട്ട പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയിരുന്നുവെങ്കിലും പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല.
റോഡ് റബറൈസ് ചെയ്യാന്‍ 50 ലക്ഷത്തിന്റെ അനുമതിയായിട്ടും ടെന്‍ഡര്‍ നടപടികള്‍ വൈകുകയാണ്.
ടാറിങ് നടത്താത്തതു മൂലം പയ്യനാട് വീണ്ടും ഗതാഗതക്കുരുക്കിലേക്കു നീങ്ങിയിട്ടുണ്ട്. റോഡ് മുഴുവനും കുഴികള്‍ നിറഞ്ഞിരിക്കുകയാണ്. മഴപെയ്യുന്നതോടെ ചെളിനിറയുന്ന ഈ റോഡിലൂടെ ഗതാഗതം അതീവ ദുസ്സഹമാവുകയാണ്. യാത്രക്കാര്‍ മാത്രമല്ല പ്രദേശവാസികളും അതീവ പ്രതിസന്ധികളാണ് നേരിടുന്നത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് റോഡ് വികസന പ്രവൃത്തികള്‍ ബഹുജന പങ്കാളിത്തത്തോടെ മുന്നോട്ടുപോയിരുന്നത്. റോഡിന്റെ ഇരുവശങ്ങളില്‍ നിന്നും സ്ഥലം ഏറ്റെടുക്കുന്നത് അടക്കമുള്ള നടപടികള്‍ ഇതിനകം പൂര്‍ത്തീകരിച്ചിരുന്നു. മൊത്തം 13പേരുടെ വീടുകള്‍ ഭാഗികമായും 10കുടുംബങ്ങളുടെ ഭൂമിയുമാണ് സര്‍ക്കാര്‍ റോഡ് വികസനത്തിന്റെ ഭാഗമായി ഏറ്റെടുത്തിരുന്നത്.
സെന്റിനു മൂന്നുലക്ഷം രൂപയും വീട് നഷ്ടമായവര്‍ക്കു സ്‌ക്വയര്‍ഫീറ്റിനു 1000 രൂപ നിരക്കിലുമാണ് നഷ്ടപരിഹാരം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശവാസികള്‍ വീടും സ്ഥലവും വിട്ടു നല്‍കുകയും ചെയ്തിരുന്നു. തുടര്‍ പ്രവൃത്തിയെന്നോണം റോഡിന്റെ രണ്ടു ഭാഗങ്ങളിലും ഭിത്തികള്‍ കെട്ടിയും അഴുക്കുചാല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയും ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. മഴക്കാലമായതിനാലാണ് ടാറിങ് പ്രവൃത്തികള്‍ നടക്കാത്തതാണന്നാണ് അധികൃതര്‍ പറയുന്നത്. യു.ഡി.എഫ് സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടത്തികൊണ്ടുവന്ന റോഡ് വികസനം പുതിയ സര്‍ക്കാര്‍ വന്നതിനു ശേഷം മന്ദഗതിയിലായിരിക്കുകയാണന്ന് അഡ്വ. എം ഉമ്മര്‍ എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."