പഴശ്ശി പദ്ധതി ഇ മണല്‍ ശേഖരണം ഈ വര്‍ഷവും കെംഡലിന്
ഇരിട്ടി:പഴശ്ശി പദ്ധതി പ്രദേശത്തു നിന്നു മണല്‍ ശേഖരിക്കുന്നതിനുള്ള അവകാശം ഈ വര്‍ഷവും പൊതു മേഖല സ്ഥാപനമായ കെംഡലിന് നല്‍കാന്‍ കഴിഞ്ഞ ദിവസം കലക്ടറേറ്റില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിച്ചു. വ്യവസായ വകുപ്പാണ് കെംഡലിന് നല്‍കാനുള്ള തീരുമാനം കൈകൊണ്ടണ്ടതെങ്കിലും ഇതിന് പഴശ്ശി ജലസേചന വകുപ്പിന്റെ കൂടി അനുമതി വേണം. ഇതിനായി തീരുമാനം പഴശ്ശി ജലസേചന വകുപ്പ് എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ക്ക് കൈമാറിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷവും ഇതേ സ്ഥാപനത്തിന് തന്നെയായിരുന്നു മണല്‍ ശേഖരിക്കുവാനുള്ള അവകാശം നല്‍കിയിരുന്നത്. കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത അമ്പതിനായിരത്തോളം പേര്‍ക്ക് ഇപ്പോഴും മണല്‍ നല്‍കാന്‍ ബാക്കിയുണ്ടണ്ട്. അതിനാല്‍ ഇവര്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ മണല്‍ നല്‍കിയ ശേഷം മാത്രമെ പുതിയ രജിസ്‌ട്രേഷന്‍ സ്വീകരിക്കുകയുള്ളൂ.35 അടി മണലിന് 1388 ആണ് ഇപ്പോള്‍ വില കണക്കായിരിക്കുന്നത്.അതേ സമയം പദ്ധതി പ്രദേശത്തെ പുഴ വറ്റി വരണ്ടണ്ട അവസ്ഥയിലാണുള്ളത്. മഴയുടെ ഗണ്യമായ കുറവ് മൂലം നീരൊഴുക്ക് കുറഞ്ഞതാണ് പുഴ വറ്റാനിടയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."