കെ രാഘവന്‍ മാസ്റ്റര്‍ ചരമ വാര്‍ഷികാചരണം 19ന്
തലശ്ശേരി: പ്രശസ്ത സംഗീത സംവിധായകന്‍ പത്മശ്രീ കെ രാഘവന്‍ മാസ്റ്ററുടെ മൂന്നാം ചരമവാര്‍ഷികം വിവിധ പരിപാടികളോടെ ആചരിക്കും. 19ന് രാവിലെ 9ന് തലശ്ശേരി സെന്റിനറി പാര്‍ക്കിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തും. ഉച്ചക്ക് ശേഷം മൂന്നിന് ടൗണ്‍ഹാളില്‍ രാഘവന്‍ മാസ്റ്റര്‍ ഈണമിട്ട ഗാനങ്ങളുടെ മത്സരം നടക്കും. മത്സരത്തിന് പ്രായപരിധിയില്ല. ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് വൈകുന്നേരം സംഗീതാര്‍ച്ചനയില്‍ ഗാനങ്ങള്‍ ആലപിക്കാന്‍ അവസരം നല്‍കും. 5ന് അനുസ്മരണം ഫോക്‌ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ എരഞ്ഞോളി മൂസ ഉദ്ഘാടനം ചെയ്യും. സിനിമാ പിന്നണി ഗായകന്‍ ചെങ്ങന്നൂര്‍ ശ്രീകുമാര്‍ മുഖ്യാതിഥിയാകും.
നഗരസഭാ ചെയര്‍മാന്‍ സി.കെ രമേശന്‍ അധ്യക്ഷനാവും. തുടര്‍ന്ന് രാഘവ സംഗീത നിശ. തലശ്ശേരി നഗരസഭയുടെയും മ്യുസിഷ്യന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. വാര്‍ത്താസമ്മേളനത്തില്‍ നഗരസഭാ ചെയര്‍മാന്‍ സി.കെ രമേശന്‍, പി.പി സാജിത, എം.പി അരവിന്ദാക്ഷന്‍, നജ്മ ഹാഷിം, അഡ്വ. വി രത്‌നാകരന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."