കേരളത്തിലെ വയര്‍ലസ് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ വിപുലീകരിക്കാന്‍ ഐഡിയ
കൊച്ചി: അടുത്തിടെ നടന്ന സ്പെക്ട്രം ലേലത്തില്‍ കൂടുതല്‍ ബാന്‍ഡ്വിഡ്ത്ത് സ്വന്തമാക്കിയ ഐഡിയ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് രംഗത്ത് കേരളത്തിലെ സേവനങ്ങള്‍ വിപുലീകരിക്കുന്നു.
മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സേവനം വിപുലീകരിക്കാന്‍ തയാറെടുക്കുന്ന കമ്പനി കേരളത്തിലെ സ്പെക്ട്രം വിഹിതത്തില്‍ വലിയ വര്‍ധനയാണ് നേടിയിരിക്കുന്നത്.
2300 മെഗാഹെട്സ്, 2500 മെഗാഹെട്സ് ബാന്‍ഡിലുള്ള സ്പെക്ട്രമാണ് ഐഡിയ കേരളത്തില്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇതുവരെയുള്ളതില്‍ നിന്ന് മൂന്നിരട്ടിയായാണ് ബാന്‍ഡ് വിഡ്ത്ത് ശേഷി ഉയര്‍ത്തിയിരിക്കുന്നത്. ഇതുവഴി മേഖലയിലെ ഉയര്‍ന്ന വേഗതയില്‍ 4ജി സേവനങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
349.2 ങഒ്വ അധിക സ്പെക്ട്രമാണ് ഇന്ത്യയിലുടനീളമുള്ള ഉപയോഗത്തിനായി ആകെ ലേലത്തുകയായ 12,798 കോടി രൂപ നല്കി ഐഡിയ കരസ്ഥമാക്കിയത്. ഇന്ത്യയിലെ 22 സേവന മേഖലയില്‍ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് രംഗത്ത് ചുവടുറപ്പിക്കാന്‍ ഇതുവഴി സാധിക്കും. കൂടാതെ 18 കോടിയിലധികം ഐഡിയ ഉപഭോക്താക്കളുടെ ഡേറ്റ ആവശ്യങ്ങള്‍ക്കനുസരിച്ച് സ്പെക്ട്രം ശേഷി വര്‍ധിപ്പിക്കാനും കമ്പനിക്ക് കഴിയുമെന്നാണ് അവകാശപ്പെടുന്നത്.
FDD, TDD ബാന്‍ഡുകളില്‍ ഉയര്‍ന്ന സ്പെക്ട്രം ശേഷി സ്വന്തമാക്കിയതോടെ കേരളത്തിലെ വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് രംഗത്ത് ശക്തമായ കുതിച്ചു ചാട്ടം നടത്താന്‍ ഐഡിയയ്ക്ക് കഴിയുമെന്ന്് ഐഡിയ സെല്ലുലാര്‍ ചീഫ് ഓപ്പറേറിംഗ് ഓഫീസര്‍ വിനു വര്‍ഗീസ് പറഞ്ഞു.
ഒരു കോടിയിലധികം ഐഡിയ ഉപഭോക്താക്കള്‍ക്ക് മികച്ച നിലവാരത്തിലുള്ള 4ജി സേവനം ലഭ്യമാക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."