എല്‍.ഡി.എഫിന് പ്രഹരമേല്‍പ്പിക്കാനുള്ള സുവര്‍ണാവസരം: കുഞ്ഞാലിക്കുട്ടി
കൊല്ലം: അഴിമതിയില്‍ മുങ്ങിയ കോര്‍പറേഷന്‍ ഭരണത്തിനും എല്‍.ഡി.എഫ് സര്‍ക്കാരിനും പ്രഹരമേല്‍പ്പിക്കാനുള്ള സുവര്‍ണാവസരമാണ് കയ്യാലയ്ക്കലിലെ വോട്ടര്‍മാര്‍ക്ക് മുന്നില്‍ തെരഞ്ഞെടുപ്പിന്റെ രൂപത്തിലെത്തിയതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. കൊല്ലം കോര്‍പറേഷനില്‍ കയ്യാലക്കല്‍ ഉപതെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കൊല്ലൂര്‍വിള നാസിമുദ്ദീന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ ദിവസം കഴിയുന്തോറും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പുതിയ പുതിയ അഴിമതി കഥകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. കേട്ടുകേള്‍വി ഇല്ലാത്ത തരത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കിടക്കുകയാണ്. ചുരുങ്ങിയ കാലം കൊണ്ട് ഇത്രയധികം അഴിമതി ആരോപണം കേട്ട് സര്‍ക്കാര്‍ ഇതിന് മുമ്പ് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ മണിയംകുളം കലാം അധ്യക്ഷനായി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ, യു.ഡി.എഫ് നേതാക്കളായ കൊടിക്കുന്നില്‍ സുരേഷ്, എ.എ അസീസ്, എ.യൂനുസ്‌കുഞ്ഞ്, എം.അന്‍സാറുദീന്‍, കെ.കരുണാകരന്‍പിള്ള, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എ.ഷാനവാസ്ഖാന്‍, രതികുമാര്‍, എം.എ സലാം, വലിയവീടന്‍ മുഹമ്മദ് കുഞ്ഞ്, ഉമയനല്ലൂര്‍ ശിഹാബുദീന്‍, പുന്നല എസ്.ഇബ്രാഹീംകുട്ടി, എ.അബ്ദുല്‍ റഹുമാന്‍, മണക്കാട് നജിമുദീന്‍, കെ.യു ബഷീര്‍, എസ്.അഹമ്മദ് തുഫൈല്‍, മണിയംകുളം ബദറുദീന്‍, എസ്.കണ്ണന്‍, കണ്‍വീനര്‍ ചാണിക്യ എ.കെ അസനാരുകുഞ്ഞ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."