HOME
DETAILS
MAL
ഏക സിവില്‍ കോഡ് നീക്കം ആപല്‍ക്കരമെന്ന്
backup
October 18 2016 | 19:10 PM
കരുനാഗപ്പള്ളി: ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള ശ്രമവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് ആപല്‍ക്കരവും പ്രതിഷേധാര്‍ഹവുമാണെന്ന് കരുനാഗപ്പള്ളി താലൂക്ക് മുസ്ലിം കോഓര്‍ഡിനേഷന്‍ കമ്മിറ്റി.
ഈ മാസം 30 ന് പകല്‍ മൂന്നു മണിക്ക് വന്ദന ഓഡിറ്റോറിയത്തില്‍ വെച്ച് ഏക സിവില്‍ കോഡ്, ഐ.എസ് ഭീകരവിരുദ്ധ പ്രതിഷേധ സംഗമം എന്നിവ സംഘടിപ്പിക്കാനും തീരുമാനിച്ചു.
അലിഗഡ് മുസ്ലിം സര്‍വ്വകലാശാലാ നിയമവിഭാഗം മേധാവി യും ഓള് ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ബോര്‍ഡ് മെംബറുമായ ഡോ. ഷക്കീല്‍ അഹ്മദ് സമദാനി, എന്‍.കെ പ്രേമചന്ദ്രന് എം.പി, എം.എല്‍.എമാരായ ആര്.രാമചന്ദ്രന്, കോവൂര്‍ കുഞ്ഞുമോന്, എന്‍ വിജയന് പിള്ള തുടങ്ങി വിവിധ സംഘടനാ നേതാക്കളും പണ്ഡിതന്മാരും പങ്കെടുക്കുമെന്ന് കണ്‍വീനര്‍ എം.അന്‍സാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."