മണ്‍പാത്രനിര്‍മാണത്തിനുള്ള കളിമണ്ണ് വനത്തില്‍ നിന്ന് ലഭ്യമാക്കും: മന്ത്രി കെ.രാജു
കൊട്ടാരക്കര: മണ്‍പാത്ര നിര്‍മാണത്തിനുള്ള കളിമണ്ണ് വനത്തില്‍ നിന്ന് ലഭ്യമാക്കുമെന്ന് മന്ത്രി കെ രാജു പറഞ്ഞു. കേരളാവേളാര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കളിമണ്ണ് ലഭിക്കാത്തതുമൂലം പലരും പരമ്പരാഗതമായ തൊഴില്‍ ഉപേക്ഷിക്കുകയാണ്. മണ്‍പാത്രങ്ങളുടെ പ്രസക്തി വര്‍ധിച്ചുവരുന്ന ഇക്കാലത്ത് യുവതലമുറയെ തൊഴിലിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാപ്രസിഡന്റ് പ്രകാശ്വിലങ്ങറ അധ്യക്ഷനായി. സംസ്ഥാനപ്രസിഡന്റ് കെ.എം.ദാസ് മുഖ്യപ്രഭാഷണം നടത്തി.വിദ്യാഭ്യാസ അവാര്‍ഡ് വിതരണം മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എയും ജനപ്രതിനിധകളെ ആദരിക്കല്‍ നെടുവത്തൂര്‍ ചന്ദ്രശേഖരനും നിര്‍വ്വഹിച്ചു. കശുവണ്ടി വികസനകോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്.ജയമോഹന്‍, ബി.ജെ.പി സംസ്ഥാനവൈസ്പ്രസിഡന്റ് ബി.രാധാമണി,അഡ്വ: അഞ്ചല്‍സോമന്‍, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജ്ഞുസുരേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സുജാചന്ദ്രബാബു, എം.ഹംസ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി പ്രകാശ് വിങ്ങറ (പ്രസി.) ഗീതാഅനില്‍ (സെക്ര.) ഓയൂര്‍ രമേശ്, പട്ടാഴി ഉണ്ണികൃഷ്ണന്‍ (വൈസ്പ്രസി.) ബിനുചൂരക്കോട്, മുകേഷ് പ്ലാത്തറ (ജോ. സെക്ര.) പനവേലി സുരേഷ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."