പ്രവാസി കമ്മിഷന്‍: സൗകര്യമൊരുക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി
മലപ്പുറം:പ്രവാസികള്‍ക്ക് ജന്മനാട്ടില്‍ നിയമപരമായ സുരക്ഷയും സംരക്ഷണവും ഒരുക്കുന്നതിന് വേണ്ടി രൂപീകരിച്ച പ്രവാസി ഭാരതീയര്‍ കമ്മിഷന്റെ പ്രവര്‍ത്തനത്തിന് സൗകര്യങ്ങള്‍ നല്‍കണമെന്ന് സര്‍ക്കാറിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ഈ വര്‍ഷം ജനുവരിയില്‍ കമ്മിഷന്‍ രൂപീകരിക്കുകയും ഏപ്രിലില്‍ ചെയര്‍മാനും അംഗങ്ങളുമടക്കമുള്ളവര്‍ ചുമതലയേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സഹായമൊന്നും ലഭിക്കാത്തതിനാല്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. ഇത് സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കമ്മിഷന് വേണ്ട സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ ഒരു മാസത്തെ സമയമാവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുള്ളില്‍ ഓഫിസുകളും ചെയര്‍മാനും അംഗങ്ങള്‍ക്കുമുള്ള ശമ്പളവുമടക്കം ലഭ്യമാക്കേണ്ടതുണ്ട്.
കമ്മിഷന് അര്‍ധ ജുഡീഷ്യല്‍ അധികാരവും വിപുലമായ അധികാര പരിധികളും നല്‍കുമെന്നായിരുന്നു പ്രഖ്യാപനമുണ്ടായിരുന്നത്. ചെയര്‍മാനും അംഗങ്ങളും ചുമതലയേറ്റ ശേഷം ഒരു സിറ്റിങ് മാത്രമാണ് നടന്നത്. വിദേശത്തു ജോലി ചെയ്യുന്ന മലയാളികളുടെ നാട്ടിലെ ഭൂസ്വത്തുക്കള്‍ അന്യാധീനപ്പെടുന്നതടക്കമുള്ള തര്‍ക്കങ്ങള്‍, പ്രവാസിനിക്ഷേപങ്ങളുടെ ഭദ്രത എന്നിവയടക്കം വിവിധ പ്രശ്‌നങ്ങള്‍ കമ്മിഷന്റെ പരിധിയില്‍ വരും. ഒരു പൊലിസ് സെല്ലുമുണ്ടാവും. പ്രവാസി ഭാരതീയര്‍ ബില്ലിന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് നിയമസഭ അംഗീകാരം നല്‍കിയത്. കമ്മിഷന്‍ രൂപീകരിച്ച് ചെയര്‍പേഴ്‌സണും അംഗങ്ങളും ചുമതലയേല്‍ക്കുകയും ചെയ്തു. ഇതിനുശേഷം തുടര്‍നടപടികള്‍ ഉണ്ടായില്ല. പ്രവാസികളുമായി ബന്ധപ്പെട്ട നിരവധി പരാതികള്‍ ഇതിനകം തന്നെ കമ്മിഷന് ലഭിച്ചിട്ടുണ്ട്. ഓഫീസില്ലാതെ പരാതികള്‍ അന്വേഷിക്കുവാനോ ഇടപെടാനോ കഴിയാത്ത സ്ഥിതിയാണുള്ളത്. പ്രവാസികളുടെ പണം തട്ടിയെടുക്കുന്നതും വ്യാജറിക്രൂട്ട്‌മെന്റുകള്‍ നടത്തുന്നതും പോലെയുള്ള ചൂഷണങ്ങള്‍ക്ക് കമ്മിഷന് പരിഹാരം കാണാനാവുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."